ETV Bharat / bharat

ത്രിപുരയിൽ 222 പുതിയ കൊവിഡ് കേസുകൾ

author img

By

Published : Jul 29, 2020, 4:07 PM IST

സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4,288 ആയി. നാല് പേർ കൂടി രോഗം ബാധിച്ച് മരിച്ചതായി അധികൃതർ അറിയിച്ചു.

222 fresh cases take Tripura's COVID-19 tally to 4,288; death toll reaches 21  ത്രിപുരയുടെ 222 പുതിയ കൊവിഡ് കേസുകൾ  കൊവിഡ് കേസുകൾ  Tripura's COVID-19
കൊവിഡ്

അഗർത്തല: ത്രിപുരയിൽ 222 പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4,288 ആയി. നാല് പേർ കൂടി രോഗം ബാധിച്ച് മരിച്ചതായി അധികൃതർ അറിയിച്ചു. അഗർത്തല ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ (എജിഎംസി) ചികിത്സയിൽ കഴിഞ്ഞിരുന്ന നാല് പേരാണ് മരിച്ചത്. ത്രിപുരയിൽ കൊവിഡ് മരണസംഖ്യ 21 ആയി.

പശ്ചിമ ത്രിപുര ജില്ലയിൽ 76, സെപജിജാല 26, ഗോമതി 39, ഖോവായ് 21, നോർത്ത് ത്രിപുര 22, ധലൈ 12, സൗത്ത് ത്രിപുര ജില്ല, 21, ഉനകോട്ടി അഞ്ച് എന്നിങ്ങനെയാണ് കേസുകൾ. സെപജിജാല ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രകുമാർ ജമാതിയ, പൊലീസ് സൂപ്രണ്ട് കൃഷ്ണേന്ദു ചക്രവർത്തി എന്നിവർക്കും രോഗം ബാധിച്ചതായി മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് അറിയിച്ചു. കൂടാതെ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിൽ ജോലി ചെയ്യുന്ന ഏഴു പേർക്കും രോഗം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം 1,628 ആണ്യ 2,621 പേർ രോഗമുക്തി നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.