ETV Bharat / bharat

അയോധ്യയിലെ രാമവിഗ്രഹത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്ത് ; കൃഷ്‌ണശിലയില്‍ അമ്പും വില്ലുമേന്തി കുഞ്ഞുരാമന്‍

author img

By ETV Bharat Kerala Team

Published : Jan 19, 2024, 10:25 AM IST

Updated : Jan 19, 2024, 3:01 PM IST

Ram Lalla's Photo : ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്‌തതുപോലെ കറുപ്പ് നിറത്തിലുള്ള വിഗ്രഹമാണ് അയോധ്യയിലെ ക്ഷേത്രത്തില്‍ എത്തിച്ചിരിക്കുന്നത്.

Ayodhya temple  Ram lalla Photo released by ANI  കൃഷ്ണശില അമ്പുംവില്ലുമേന്തിരാമന്‍  രാമവിഗ്രഹത്തിന്‍റെ ആദ്യ ചിത്രങ്ങള്‍
Ram Lalla's Photo came out

അയോധ്യ : രാമക്ഷേത്രത്തില്‍ സ്ഥാപിക്കാനുള്ള വിഗ്രഹത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്. കറുത്തനിറത്തിലാണ് രാമവിഗ്രഹമെന്ന് നേരത്തേ ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് വിഗ്രഹം. പ്രതിഷ്ഠയ്ക്കായി കഴിഞ്ഞ ദിവസമാണ് വിഗ്രഹം ക്ഷേത്ര ശ്രീകോവിലില്‍ എത്തിച്ചത് (Ayodhya Ram temple). തിങ്കളാഴ്‌ച നടക്കുന്ന പ്രതിഷ്ഠയ്ക്കായി വേദമന്ത്രധ്വനികളോടെയാണ് ബാലരാമനെ ഗര്‍ഭഗൃഹത്തില്‍ എത്തിച്ചത്(Ram lalla's picture released).

രാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് പ്രത്യേക ക്ഷണിതാക്കള്‍ക്കായി നല്‍കിയ ക്ഷണക്കത്തില്‍ കൃഷ്ണശിലയില്‍ കൊത്തിയ രാമന്‍റെ രൂപം ആലേഖനം ചെയ്തിരുന്നു. ഇത് വിഗ്രഹത്തിന്‍റെ ചിത്രം തന്നെയാണെന്നും അമ്പും വില്ലും വഹിക്കുന്ന തരത്തിലാണെന്നും ഇടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം രാമജന്മഭൂമി ട്രസ്റ്റ് ഔദ്യോഗികമായി വിഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇപ്പോള്‍ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. വിഗ്രഹം ഗര്‍ഭഗൃഹത്തില്‍ സ്ഥാപിച്ചതായി വിശ്വഹിന്ദു പരിഷത്ത് നേതാവ് ശരദ് ശര്‍മ്മ അറിയിച്ചെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

  • Ayodhya, UP | Glimpse of the idol of Lord Ram inside the sanctum sanctorum of the Ram Temple in Ayodhya.

    (Source: Sharad Sharma, media in-charge of Vishwa Hindu Parishad) pic.twitter.com/kZ6VeuYvSt

    — ANI UP/Uttarakhand (@ANINewsUP) January 18, 2024 " class="align-text-top noRightClick twitterSection" data=" ">

മൈസൂരിലെ ശില്‍പി അരുണ്‍ യോഗിരാജാണ് വിഗ്രഹം പണിതത്. പ്രതിഷ്ഠയ്ക്ക് മുമ്പ് നിരവധി ചടങ്ങുകളും ആരാധനകളുമുണ്ടെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാശിയില്‍ നിന്നുള്ള പൂജാരിമാരാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ആദിത്യനാഥും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. കഴിഞ്ഞ ദിവസം ഗര്‍ഭഗൃഹത്തില്‍ നിരവധി ചടങ്ങുകള്‍ക്കും പൂജകള്‍ക്കും ശേഷമാണ് ബാലരാമനെ നിര്‍ദ്ദിഷ്ട ഇടത്ത് സ്ഥാപിച്ചത്. തിരുമുഖം ഒഴിച്ചുള്ള ഭാഗങ്ങള്‍ ഇപ്പോള്‍ ദൃശ്യമാണ്. പ്രതിഷ്ഠാദിനത്തിലേ മുഖം ദര്‍ശിക്കാന്‍ സാധിക്കൂ.

Also Read: അയോധ്യയിലെ പുതിയ വിഗ്രഹത്തിന്‍റെ ആവശ്യകതയെ ചോദ്യം ചെയ്‌ത് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ

ഗര്‍ഭഗൃഹത്തില്‍ രാമനെ സ്ഥാപിക്കുമ്പോള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റിലെ മറ്റംഗങ്ങളും സന്നിഹിതരായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് പ്രതിഷ്ഠാ കര്‍മ്മം. ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏഴുദിവസത്തെ യജ്ഞ കര്‍മ്മങ്ങള്‍ ക്ഷേത്രത്തില്‍ തുടരുകയാണ്. ആയിരക്കണക്കിന് വിഐപികള്‍ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Last Updated : Jan 19, 2024, 3:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.