ഡെറാഡൂൺ: സംസ്ഥാനത്ത് പുതുതായി 530 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 73,527 ആയി. 24 മണിക്കൂറിൽ അഞ്ച് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. ഇതുവരെ ഉത്തരാഖണ്ഡിൽ 1,201 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 4,812 കൊവിഡ് രോഗികളാണ് ചികിത്സയിലുളളത്.
നെയ്‌നിറ്റാലിൽ 69 പേർക്കും ചംബാവട്ടിൽ 45 പേർക്കും ഹരിദ്വാറിൽ 43 പേർക്കും പൗരിയിൽ 40 പേർക്കും ചമോലിയിൽ 38 പേർക്കും ഉദ്ദം സിങ് നഗറിൽ 33 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. പിത്തോറഗഡിൽ 25 പേർക്കും അൽമോറയിൽ 22 പേർക്കും രുദ്ര പ്രയാഗിൽ 20 പേർക്കും തെഹ്റിയിൽ 11 പേർക്കും ഉത്തർ കാശിയിലും ഭാഗേശ്വറിലും എട്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് 66,855 പേർ കൊവിഡ് മുക്തരായി.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 43,082 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 93,09,788 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 492 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 4,55,555 പേരാണ് ചികിത്സയില്‍ കഴിയുന്നത്.