ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പുതുതായി 5,058 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,56,859 ആയി. 67 മരണം കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. സംസ്ഥാനത്തെ ആകെ മരണസംഖ്യ 2,213 ആയി.
ജില്ല തിരിച്ചുള്ള കണക്കിൽ ഡെറാഡൂൺ-2,034, ഹരിദ്വാർ-1,002 നൈനിറ്റാൾ-767, പുരി-323, ഉദ്ദം സിങ് നഗർ-283, അൽമോഡ-135, ചംപാവത്ത്-104 എന്നിങ്ങനയാണ് കേസുകളുടെ എണ്ണം. 39,031 ആക്‌ടീവ് കേസുകളാണ് നിലവിലുള്ളത്.