ഹൈദരാബാദ്: സ്‌മാർട്ട്‌ഫോണുകൾ ഏറെ പ്രചാരമുള്ള ഇക്കാലത്ത് ഏതെങ്കിലും ഒരു സ്‌മാർട്ട്‌ഫോൺ വാങ്ങുക എന്നതിലുപരി ഒരുപാട് കാര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് മലയാളികൾ സ്‌മാർട്ട്‌ഫോൺ ഓപ്‌ഷനുകൾ തെരഞ്ഞെടുക്കുന്നത്. നല്ല ക്യാമറയും ഡിസ്‌പ്ലേയും ചിപ്‌സെറ്റും ബാറ്ററി ലൈഫും ഉള്ള ബജറ്റിനൊത്ത സ്‌മാർട്ട്‌ഫോണുകളാണ് എല്ലാവരും തിരയുന്നത്.
വിപണിയിൽ അനേകം സ്‌മാർട്ട്‌ഫോണുകൾ ലഭ്യമാണെന്നതിനാൽ തന്നെ ഏത് ഫോൺ തെരഞ്ഞെടുക്കുമെന്ന കാര്യത്തിൽ പലപ്പോഴും നമ്മൾ ആശയക്കുഴപ്പത്തിലാവാറുണ്ട്. 15,000 രൂപയിൽ താഴെയുള്ള മികച്ച സ്‌മാർട്ട്‌ഫോണുകളും അവയുടെ ക്യാമറ, ഡിസ്‌പ്ലേ, ചിപ്‌സെറ്റ്, ബാറ്ററി തുടങ്ങിയ ഫീച്ചറുകളും പരിശോധിക്കാം.
സാംസങ് ഗാലക്‌സി M34 5G:
- 6.5 ഇഞ്ച് HD AMOLED ഡിസ്‌പ്ലേ
- എക്‌സിനോസ് 1280 ചിപ്‌സെറ്റ്
- 50 മെഗാപിക്‌സൽ ട്രിപ്പിൾ ക്യാമറ, 13 മെഗാപിക്‌സൽ സെൽഫി ക്യാമറ
- 6000 mAh ബാറ്ററി
- സ്‌റ്റോറേജ്: 6GB RAM+128GB & 8GB RAM+128GB വേരിയൻ്റുകൾ
- 25W ചാർജിങ്
- കളർ ഓപ്‌ഷനുകൾ: വാട്ടർഫാൾ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലൂ, പ്രിസം സിൽവർ
- വില: 13,888 രൂപ