കേരളം

kerala

By ETV Bharat Kerala Team

Published : Mar 25, 2024, 10:32 PM IST

ETV Bharat / state

പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു - Youth Drowned In Idukki

അടിമാലിയില്‍ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. മരിച്ചത് പടികപ്പ് സ്വദേശിയായ ജോസ്ബിന്‍. മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം.

YOUTH DROWNED IN IDUKKI  DEVIYAR RIVER IN ADIMALI  YOUTH DIED IN ADIMALI  YOUTH DROWNED DURING FISHING
Youth Drowned In Deviyar River In Adimali In Idukki

ഇടുക്കി: അടിമാലിയിലെ ദേവിയാര്‍ പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പടികപ്പ് സ്വദേശിയായ ജോസ്ബിനാണ് മരിച്ചത്. ഇന്ന് (മാര്‍ച്ച് 25) വൈകിട്ടാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ഇരുമ്പുപാലത്തിന് സമീപം എത്തി മീന്‍ പിടിക്കുമ്പോഴായിരുന്നു അപകടം.

പുഴയില്‍ വല കെട്ടി മീന്‍ പിടിച്ച സംഘം രണ്ടാമതും വല കെട്ടാനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വല കെട്ടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതോടെ നാട്ടുകാരുടെ സഹായം തേടുകയായിരുന്നു.

നാട്ടുകാരെത്തി ജോസ്‌ബിനെ രക്ഷപ്പെടുത്തി അടിമാലി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുഴയുടെ ആഴമുള്ള ഭാഗത്താണ് യുവാവ് മീന്‍ പിടിക്കാനിറങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details