കേരളം

kerala

ETV Bharat / state

ലിങ്ക് അയച്ച് ടാസ്‌ക് നൽകി തട്ടിപ്പ് ; യുവതിയില്‍ നിന്ന് 29 ലക്ഷം തട്ടിയ 19 കാരന്‍ കോഴിക്കോട് പിടിയില്‍

ടെലി​ഗ്രാം ആണ് ഇപ്പോൾ സാമ്പത്തിക വഞ്ചനയ്ക്കായി തട്ടിപ്പുകാര്‍ കൂടുതൽ ഉപയോ​ഗിക്കുന്നത്

Young man arrested  extorting lakhs  social media  kozhikode
Young man arrested for extorting lakhs through social media

By ETV Bharat Kerala Team

Published : Mar 19, 2024, 3:51 PM IST

കോഴിക്കോട് : സോഷ്യൽ മീഡിയ വഴി ചാറ്റ് ചെയ്‌ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് മുക്കം മലാംകുന്ന് സ്വദേശിയായ എസ്. ജിഷ്‌ണു (19) ആണ് ചേവായൂർ പൊലീസിന്‍റെ പിടിയിലായത്. 29 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി നല്‍കിയ പരാതിയിലാണ് യുവാവിനെ പൊലീസ് പിടികൂടിയത്.

ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നിവ വഴി ലിങ്ക് അയച്ചുനല്‍കും. പിന്നാലെ വിവിധ ടാസ്‌കുകള്‍ നൽകും. ടാസ്‌ക് പൂർത്തിയാക്കിയാൽ പണം തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. ടാസ്‌കുകൾ പൂർത്തിയാക്കിയാൽ കൂടുതൽ പണം തിരികെ കൊടുക്കാം എന്നുപറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകൾ നൽകി അതിലേക്ക് പണം അയപ്പിച്ചതിലൂടെ 29 ലക്ഷം രൂപയാണ് ആതിര എന്ന യുവതിക്ക് നഷ്‌ടമായത്.

വിവിധ അക്കൗണ്ടുകളിലൂടെ കൈക്കലാക്കുന്ന പണം തുടർ ട്രാന്‍സ്‌ഫറുകളിലൂടെ നിമിഷനേരം കൊണ്ട് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയും, എടിഎം വഴി പിൻവലിച്ചുമാണ് തട്ടിപ്പ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു (Young man arrested for extorting lakhs through social media).

സംസ്ഥാനത്ത് ടെലി​ഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പ് വർധിക്കുന്നതായും ജാ​ഗ്രത പാലിക്കണമെന്നും കേരള പൊലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സാമ്പത്തിക ലാഭം വാ​ഗ്‌ദാനം ചെയ്‌താണ് തട്ടിപ്പുകൾ നടത്തുന്നത്. ടെലി​ഗ്രാം ആണ് ഇപ്പോൾ സാമ്പത്തിക തട്ടിപ്പിനായി കൂടുതൽ ഉപയോ​ഗിക്കുന്നത്.

ABOUT THE AUTHOR

...view details