പത്തനംതിട്ട:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 18കാരൻ അറസ്റ്റിൽ. കവിയൂർ മത്തിമല നിരവുകാലായിൽ വീട്ടിൽ എംഎസ് അഭിഷേക് ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയായ പെൺകുട്ടിയെ യുവാവിൻ്റെ വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ നവംബർ രണ്ട് മുതൽ 21 വരെയുള്ള കാലയളവിലായിരുന്നു ലൈംഗിക പീഡനം നടന്നത്. കൊല്ലം പുനലൂർ സ്വദേശിനിയായ പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെയാണ് യുവാവ് പരിചയപ്പെടുന്നത്. പിന്നീട് നിരന്തരമായി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഇയാളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. നവംബർ രണ്ട്, മൂന്ന്, 20 തീയതികളിൽ യുവാവ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിന് വിധേയയാക്കുകയായിരുന്നു.