കേരളം

kerala

ETV Bharat / state

യുവാവ് ഭാര്യയുടെ വീടിനു മുന്നിൽ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു - ഭാര്യ വീട്ടില്‍ തീകൊളുത്തി മരിച്ചു

ഹാഷിമും ഭാര്യയും തമ്മില്‍ വിവാഹമോചന കേസ് നിലവിലുണ്ട്. ഹാഷിം ഇടയ്ക്കിടെ ഭാര്യവീട്ടിലെത്തി വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നെന്നാണ് വിവരം.

pra suicide  Valanchuzhi  Pathanamthitta  suicide  പത്തനംതിട്ട  ഭാര്യ വീട്ടില്‍ തീകൊളുത്തി മരിച്ചു  വലഞ്ചുഴി
ഭാര്യയുടെ വീടിനു മുന്നിൽ യുവാവ് തീകൊളുത്തി മരിച്ചു

By ETV Bharat Kerala Team

Published : Jan 29, 2024, 1:40 PM IST

Updated : Jan 29, 2024, 2:32 PM IST

പത്തനംതിട്ട: പത്തനംതിട്ട വലഞ്ചുഴിയില്‍ ഭാര്യയുടെ വീടിനു മുന്നിൽ യുവാവ് മരിച്ച നിലയില്‍. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം (39) ആണ് മരിച്ചത്. ഇന്നലെ (28/01/2024) രാത്രി 12.30 ഓടെയാണ് സംഭവം. (A man set himself on fire in front of his wife's house).

ഹാഷിമും ഭാര്യയും തമ്മില്‍ വിവാഹമോചന കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലനിന്നിരുന്നു എന്നാണ് വിവരം. ഇന്നലെ രാത്രി ഭാര്യവീട്ടിലെത്തിയ ഹാഷിം ഭാര്യയുമായി വീണ്ടും വഴക്കിട്ടു. അതിനു ശേഷമാണ് ഹാഷിമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. (Valanchuzhi, Pathanamthitta). മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(NB നിയമ പ്രകാരമുള്ള മുന്നറിയിപ്പ്, ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല)

Last Updated : Jan 29, 2024, 2:32 PM IST

ABOUT THE AUTHOR

...view details