കേരളം

kerala

ETV Bharat / state

ടിപി ചന്ദ്രശേഖരന്‍ വധക്കേസ്; അപ്പീലുകളില്‍ ഹൈക്കോടതി വിധി നാളെ

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ കീഴ്ക്കോടതി വിധി ചോദ്യം ചെയ്‌തുള്ള അപ്പീലുകളിൽ ഹൈക്കോടതി വിധി നാളെ.

TP Murder Case  High Court Verdict On The Appeals  ടിപി ചന്ദ്രശേഖരന്‍ വധക്കേസ്  അപ്പീലുകളില്‍ ഹൈക്കോടതി വിധി  ടിപി കേസില്‍ നിര്‍ണായക വിധി
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അപ്പീലുകളില്‍ ഹൈക്കോടതി വിധി നാളെ

By ETV Bharat Kerala Team

Published : Feb 18, 2024, 6:46 PM IST

എറണാകുളം:ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട 12 പ്രതികൾ വിചാരണക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലും, പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും, പ്രതികളെ വിട്ടയച്ചതിനെതിരെ കെ.കെ.രമയും നൽകിയ അപ്പീലുകളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് അപ്പീലുകളിൽ വിധി പറയുക. എഫ്ഐആറിൽ കൃത്യമായി എത്ര പ്രതികളുണ്ടെന്ന് പറയുന്നില്ല, പലരെയും കേസിൽ പ്രതി ചേർത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു പ്രതികളുടെ വാദം.

2012 മേയ് 4ന് ആർഎംപി സ്‌ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി എന്ന പാർട്ടിയുണ്ടാക്കിയതിൻ്റെ പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.

വിചാരണയ്ക്ക് ശേഷം 2014ൽ എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചിരുന്നു.

ABOUT THE AUTHOR

...view details