തിരുവനന്തപുരം:സില്‍വര്‍ലൈനിലായി ശ്രമം തുടരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍. കേന്ദ്രം പ്രഖ്യാപിച്ച മൂലധനവായ്‌പ വഴി 5000 കോടി കിട്ടുമെന്ന് പ്രതീക്ഷയെന്നും രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം ബജറ്റ് അവതരിപ്പിച്ച് മന്ത്രി വ്യക്തമാക്കി.കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു തന്നെയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.
സില്‍വര്‍ലൈനിലായി ശ്രമം തുടരും; മന്ത്രി കെഎൻ ബാലഗോപാല്‍
കെ റെയില്‍ ഉപേക്ഷിച്ചിട്ടില്ല. സില്‍വര്‍ലൈനിലായി ശ്രമം തുടരുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍ ബജറ്റില്‍ പറഞ്ഞു.
Published : Feb 5, 2024, 1:54 PM IST
അതിവേഗ റെയില്‍ യാത്രക്കാര്‍ക്കായി നിർദ്ദേശിച്ച കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ തുടരുന്നതാണെന്നും, ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരുമായുള്ള കൂടിയാലോചനകൾ തുടരുകയാണെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. വന്ദേഭാരത് എക്‌സ്പ്രസുകള്‍ വന്നതോടുകൂടി സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിലെ ശരി ജനങ്ങള്‍ക്കു മാത്രമല്ല മുഖ്യധാര മാധ്യമങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ബജറ്റിൽ കേരളത്തിന്‍റെ റെയിൽ വികസനം അവഗണിച്ചുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ട്രെയിൻ യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. റെയില്‍വേ വഴിയുള്ള ചരക്കുനീക്കവും വലിയ പ്രതിസന്ധിയിലാണ്. കേരളത്തിന്‍റെ വളര്‍ച്ചയ്‌ക്കൊപ്പം റെയില്‍വേയ്ക്ക് ഓടിയെത്താനാകുന്നില്ലെന്ന് മന്ത്രി ബജറ്റില്‍ സൂചിപ്പിച്ചു.