തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ്ങിനിരയായി സിദ്ധാര്‍ഥ് എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കേസ് സിബിഐയ്ക്ക് കൈമാറാൻ സംസ്ഥാനം അനാവശ്യ കാലതാമസമുണ്ടാക്കുന്നതായി തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. സംഭവത്തിൽ കോളജിലെ സീനിയർ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയതിന് പിന്നാലെ സിദ്ധാർഥിന്‍റെ അച്ഛനുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം (Rajeev chandrasekhar on sidharth death).
കേസ് സി ബി ഐയ്‌ക്ക് കൈമാറാൻ 24 മണിക്കൂറിനകം പൂർത്തിയാക്കാവുന്ന നടപടി ക്രമങ്ങളെയുള്ളു (State unnecessarily make delay). കേസ് കൈമാറാത്തത് പിണറായി സർക്കാരിന്‍റെ അനാസ്ഥയാണ്. സിദ്ധാർഥിന്‍റെ മരണത്തിൽ സസ്‌പെൻഡ് ചെ്യ്‌ത 33 വിദ്യാർഥികളുടെ സസ്പെൻഷൻ പിന്‍വലിച്ചത് തെളിവുകൾ നശിപ്പിക്കപ്പെടാൻ കാരണമാകും. കേരളത്തിലെ രക്ഷിതാക്കൾ കുട്ടികളെ കോളജിലയക്കാൻ ഭയപ്പെടുന്നു. മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് പിന്മാറാനാകില്ല. സിദ്ധാർഥിന്‍റെ മരണം മറക്കാൻ പാടില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു (sidharth death case to CBI).