കോഴിക്കോട്: തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ അർധരാത്രി കെഎസ്ഇബി ഓഫിസിന് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാര്‍. മലപ്പുറം തിരൂരങ്ങാടി എആർനഗർ, വികെ പടി നിവാസികളാണ് തലപ്പാറ കെഎസ്ഇബി ഓഫിസിന് മുന്നില്‍ ചൂട്ടു കത്തിച്ച് സമരം ചെയ്‌തത്.
തുടർച്ചയായി വൈദ്യുതി മുടക്കം; അർധരാത്രി ചൂട്ടു കത്തിച്ച് സമരം ചെയ്‌ത് നാട്ടുകാര്‍ - MIDNIGHT PROTEST TO KSEB OFFICE
വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് അർധരാത്രി കെഎസ്ഇബി ഓഫിസിന് മുന്നിൽ ചൂട്ടു കത്തിച്ച് സമരം ചെയ്‌ത് വികെ പടി നിവാസികള്‍
PROTESTED IN FRONT OF KSEB OFFICE
Published : Apr 30, 2024, 5:19 PM IST
ലോഡ് ഷെഡിങ് ഇല്ല എന്ന് സർക്കാർ പറയുമ്പോൾ ആരാണ് ഈ 'കള്ളക്കട്ട്' നടത്തുന്നതെന്ന് പ്രതിഷേധക്കാർ ചോദിച്ചു. അമിത ഉപഭോഗം കാരണമാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. എന്നാൽ ബിൽ അടക്കാൻ ഒരു ദിവസം വൈകിയാൽ ഫ്യൂസ് ഊരുന്നവർ ജനങ്ങളോട് കുറച്ചു കൂടി ഉത്തര വാദിത്തം കാണിക്കണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
Also Read:പവര്‍ കട്ടിലേക്കോ ? ; വൈദ്യുത ഉപഭോഗം ചര്‍ച്ച ചെയ്യാന്‍ കെഎസ്‌ഇബിയുടെ ഉന്നതതല യോഗം