തൃശൂർ: തൃശൂർ മണലി പുഴയിൽ നീർനായക്കൂട്ടത്തെ കണ്ടെത്തി. വഴിയാത്രക്കാരാണ് 6 നീർനായകളെ കണ്ടത്. പ്രദേശവാസികൾ വസ്ത്രങ്ങൾ കഴുകാനും കുളിക്കാനുമായി ഇറങ്ങുന്ന ഭാഗത്താണ് നീർനായ കൂട്ടം എത്തിയത്. സംഭവത്തിൽ ആശങ്കയിലാണ് നാട്ടുകാർ.
മണലി - മടവാക്കര റോഡിനോട് ചേർന്നുള്ള പുഴയിലാണ് നീർനായകൾ എത്തിയത്. ടോൾ ഒഴിവാക്കി പോകുന്ന വാഹനയാത്രക്കാർ നീർനായകളെ കണ്ടയുടൻ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. കാച്ചക്കടവിന് സമീപത്ത് റോഡിന് എതിർവശത്തുള്ള പുഴയിലാണ് ആറ് നീർനായകൾ ഇറങ്ങിയത്.