എറണാകുളം:കെ.പി.സി.സി അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച ഒരു ചര്‍ച്ചയും ഇവിടെയോ ഡല്‍ഹിയിലോ നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വാര്‍ത്ത എവിടെ നിന്നാണ് കിട്ടിയതെന്ന് മാധ്യമങ്ങളാണ് പറയേണ്ടത് എന്നും വിഡി സതീശന്‍ പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.
കേരളത്തിന്‍റെ മാത്രം യോഗമല്ല ഡല്‍ഹിയില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബിഹാര്‍, ബംഗാള്‍, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ യോഗങ്ങള്‍ ഡല്‍ഹിയില്‍ വിവിധ ദിവസങ്ങളിലായി നടക്കും. മിനിയാന്ന് കെ.പി.സി.സി യോഗം കഴിഞ്ഞതേയുള്ളൂ.
ഇന്നലെ രാവിലെ മുതലാണ് വാര്‍ത്തകള്‍ വന്നത്. വാര്‍ത്ത എവിടെ നിന്നാണ് കിട്ടിയതെന്ന് മാധ്യമങ്ങളാണ് പറയേണ്ടത്. കേരളത്തിന്‍റെ മാത്രം യോഗമല്ല ഡല്‍ഹിയില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബിഹാര്‍, ബംഗാള്‍, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ യോഗങ്ങള്‍ ഡല്‍ഹിയില്‍ വിവിധ ദിവസങ്ങളിലായി നടക്കും.
ഇതൊക്കെ അറിയാമായിരുന്നിട്ടും കേരളത്തില്‍ എന്തോ പ്രശ്‌നമുള്ളതുകൊണ്ട് നേതാക്കളെ വിളിപ്പിച്ചെന്ന തരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന എല്ലാ സംസ്ഥാനങ്ങളിലെ നേതാക്കളെയും എ.ഐ.സി.സി ഡല്‍ഹിക്ക് വിളിപ്പിക്കാറുണ്ട്. എന്നിട്ടും കോണ്‍ഗ്രസില്‍ എന്തോ പ്രശ്‌നമാണെന്ന തരത്തില്‍ ഓരോ മാധ്യമങ്ങളും ഓരോ ദിവസങ്ങളിലും വാര്‍ത്തകള്‍ നല്‍കുകയാണ്. ഞങ്ങളുടെ കൂട്ടത്തില്‍ ഒരു തര്‍ക്കവുമില്ല എന്നും വിഡി സതീശന്‍ വ്യക്തമക്കി.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ യു.ഡി.എഫും കോണ്‍ഗ്രസും നടത്തിക്കൊണ്ടിരിക്കുകയാണ്. തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടമുണ്ടായി. തിരിച്ചടിയുണ്ടായിരുന്നത് എല്‍.ഡി.എഫിനാണ്.
'കടല്‍ മണല്‍ ഖനനം ഗൗരവമേറിയ വിഷയം'
കടല്‍ മണല്‍ ഖനനം നടത്താനുള്ള തീരുമാനം ഗൗരവതരമായ പ്രശ്‌നമാണ്. 48 മീറ്റര്‍ മുതല്‍ 62 മീറ്റര്‍ വരെയാണ് ഖനനം. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ മത്സ്യ സമ്പത്തുള്ള കൊല്ലം തീരത്താണ് ആദ്യ ഖനനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സസ്യ ജന്തുജാലങ്ങളും നശിക്കും. 745 ദശലക്ഷം ടണ്‍ ധാതു നിക്ഷേപം കേരള തീരത്തുണ്ടെന്നാണ് പറയുന്നത്. ഒരു ദശലക്ഷം ടണ്ണിന് 4,700 കോടി രൂപയാണ്. പതിനായിരക്കണക്കിന് കോടിയുടെ കച്ചവടത്തിന് സംസ്ഥാന സര്‍ക്കാരും കൂട്ടുനിന്നു.