തിരുവനന്തപുരം :മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി വീണ എന്നിവർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുക. ഹർജിയിൽ മാത്യു കുഴൽനാടൻ പ്രധാനമായും ഉന്നയിക്കുന്ന ആക്ഷേപം, കരിമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾ ടി വീണയ്ക്ക് മാസപ്പടി ലഭിച്ചു എന്നാണ്.
മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ മാത്യു കുഴല്‍നാടന്‍റെ ഹര്‍ജിയില്‍ വിധി ഇന്ന് - monthly quota case - MONTHLY QUOTA CASE
വിധി, കേസ് കോടതി നേരിട്ട് അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുക. പിണറായി വിജയന്‍, മകള്‍ വീണ എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് എതിരെയാണ് മാത്യു കുഴല്‍നാടന്‍റെ ഹര്‍ജി.

MONTHLY QUOTA CASE
Published : Apr 12, 2024, 7:58 AM IST
മുഖ്യമന്ത്രി പിണറായി വിജയന്‍, മകൾ വീണ എന്നിവർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് മാത്യു കുഴൽനാടൻ ഹർജി ഫയൽ ചെയ്‌തത്. അതേസമയം മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്ന മുന്‍ ആവശ്യത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. പുതിയ ആവശ്യം കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതിയെന്നാണ്. ഇക്കാര്യത്തിലാണ് കോടതി ഇന്ന് വിധി പറയുക.