മലപ്പുറം:നാടുകാണി മരപ്പാലത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് പുലിക്ക് പരിക്ക്. പുലികള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ വാഹനം അതിലൊരു പുലിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
വാഹനമിടിച്ച് റോഡില്‍ കിടക്കുന്ന പുലി (ETV Bharat) അപകടത്തിന്‍റെ ആഘാതത്തില്‍ പുലി റോഡില്‍ വീണെങ്കിലും ഭാഗ്യവശാല്‍ ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. പുലിയുടെ ശരീരത്തില്‍ കാര്യമായ പോറലുകളോ മുറിവുകളോ കണ്ടെത്താനായില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അപകടത്തിന് ശേഷം അല്‍പ്പസമയം പരിഭ്രാന്തനായി കിടന്ന പുലി സാവധാനം എഴുന്നേറ്റ് കാട്ടിലേക്ക് മടങ്ങുകയായിരുന്നു. പുലി എഴുന്നേറ്റ് കാട്ടിലേക്ക് പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.
ഈ ദൃശ്യങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം പരിശോധിക്കുകയും പുലിയുടെ ആരോഗ്യനില വിലയിരുത്തുകയും ചെയ്‌തു.
Also Read:ആറളത്ത് കാട്ടാന ഭീതിയിലെങ്കിൽ കാസർകോട് പുലി ഭീതി... എന്ന് തീരും ഈ ആശങ്ക ??? - LEOPARD THREAT KASARAGOD