എറണാകുളം :വസ്ത്രധാരണത്തിന്‍റെ പേരിൽ സ്ത്രീയെ വിലയിരുത്തുന്നത് ശരിയല്ലെന്ന് ഹൈക്കോടതി. വിവാഹ മോചിതകള്‍ സങ്കടപ്പെട്ട് കഴിയണമെന്ന രീതിയും അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്. വസ്ത്രധാരണത്തിന്‍റെ പേരിൽ സ്ത്രീയെ വിലയിരുത്തുന്നത് പുരുഷ നിയന്ത്രിതമായ സാമൂഹിക വീക്ഷണത്തിന്‍റെ ഫലമാണെന്നും കോടതി നിരീക്ഷിച്ചു.
ധരിക്കുന്ന വസത്രമടക്കം കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബ കോടതി ഉത്തരവിനെതിരെ യുവതി നല്‍കിയ ഹർജി അനുവദിച്ചാണ് ഉത്തരവ്. കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഏതുവസ്ത്രം ധരിക്കുന്നു എന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അത് കോടതിയുടെ മോറല്‍ പൊലീസിങ്ങിനു വിധേയമാകേണ്ടതില്ല. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളില്‍ ഉണ്ടാകരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിച്ചു, ഡേറ്റിങ് ആപ്പില്‍ ഫോട്ടോ പ്രസിദ്ധീകരിച്ചു, പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചു തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് കുട്ടികളുടെ കസ്റ്റഡി കുടുംബകോടതി നിഷേധിച്ചത്. വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചതിനെയും കുടുംബ കോടതി കുറ്റപ്പെടുത്തിയിരുന്നു.
Also Read : തൃശ്ശൂരിൽ ഹൈക്കോടതി മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പൂരം; ക്ഷേത്ര കമ്മറ്റിക്കെതിരെ കേസെടുക്കാൻ പൊലീസ് നീക്കം - CASE AGAINST TEMPLE COMMITTEE