മലപ്പുറം:നിലമ്പൂർ നോർത്ത് ഡിവിഷൻ പരിധിയിൽ സെപ്റ്റിക് ടാങ്കിൽ വീണ കസേരക്കൊമ്പൻ ചരിഞ്ഞു. വള്ളുവശ്ശേരി സെക്ഷൻ പരിധിയിലെ മൂത്തേടം എന്ന ഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഖാദർ എന്ന വ്യക്തിയുടെ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള സെപ്റ്റിക് ടാങ്കിലാണ് ആന വീണത്. പടുക്ക സ്‌റ്റേഷൻ പരിധിയിലെ ന്യൂ അമരമ്പലം റിസർവ് വനമേഖലയിൽ നിന്നും 20 മീറ്റർ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
ആന വീണതിനെത്തുടർന്ന് നാട്ടുകാരാണ് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ആനയുടെ മരണകാരണത്തെ കുറിച്ചും കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ട്.
Also Read:ആശുപത്രിയില്‍ നിന്ന് മടങ്ങവെ കാട്ടാനയുടെ മുന്നിലകപ്പെട്ട് ആദിവാസി കുടുംബം; ഓടുന്നതിനിടെ വീണ് യുവതിക്ക് പരിക്ക്