കേരളം

kerala

ETV Bharat / state

കാസര്‍കോട്ട് ഡിവൈഎസ്‌പി - ഡിവൈഎഫ്ഐ പോര് മുറുകുന്നു; നേതാവിനോട് തെളിവ് പുറത്തുവിടണമെന്ന് ഡിവൈഎസ്‌പി - KASARAGOD DYSP DYFI FIGHT

വിശദീകരണം ലഭിച്ചില്ലെങ്കിൽ ഇത് വരെ വിശ്വസിച്ചിരുന്ന ചിന്തകളിൽ നിന്ന് ഇറങ്ങി പോകുമെന്നും ഡിവൈഎസ്‌പി

KASARAGOD NURSING COLLEGE ROW  KANHANGAD DYSP BABU PERINGETH  കാസര്‍കോട് ഡിവൈഎഫ്ഐ  കാഞ്ഞങ്ങാട് ഡിവൈഎസ്‌പി
രജീഷ് വെള്ളാട്ട്, ബാബു പെരിങ്ങേത്ത് (ETV Bharat)

By ETV Bharat Kerala Team

Published : 6 hours ago

കാസർകോട്: ഡിവൈഎഫ്ഐ നേതാവും കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയും തമ്മിലുള്ള പോര് മുറുകുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് രൂക്ഷമായ ഭാഷയിൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു പിന്നാലെ ഡിവൈഎസ്‌പിയും രംഗത്ത് എത്തിയത്. ബാബു പെരിങ്ങേത്ത് തീവ്രവാദ ഗ്രൂപ്പിൽ നിന്ന് പണം വാങ്ങിയെന്ന് രജീഷ് ആരോപിച്ചിരുന്നു.

അതിനിടെ ഡിവൈഎഫ്‌ഐ നേതാവ് ഉന്നയിച്ച കാര്യങ്ങൾ തെളിവ് സഹിതം പുറത്ത് വിടണമെന്ന് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത് ആവശ്യപ്പെട്ടു. വിശദീകരണം ലഭിച്ചില്ലെങ്കിൽ ഇത് വരെ വിശ്വസിച്ചിരുന്ന ചിന്തകളിൽ നിന്ന് ഇറങ്ങി പോകുമെന്നും, എല്ലാ തരത്തിലുള്ള പാർട്ടിക്കൂറും വിടാൻ കുടുംബം മാനസികമായി തയ്യാറെടുത്തു എന്നും വ്യക്‌തമാക്കുന്ന ഒരു സക്രീൻഷോട്ടും ഡിവൈഎസ്‌പിയുടേതായി പ്രചരിക്കുന്നുണ്ട്.

ഡിവൈഎസ്‌പിയുടേതായി പ്രചരിപ്പിക്കപ്പെടുന്ന സക്രീൻഷോട്ട് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസമാണ് സംഭവങ്ങളുടെ തുടക്കം. മൻസൂർ നഴ്‌സിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡിവൈഎസ്‌പിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

പണം കൈപ്പറ്റി കോളജ് മാനേജ്മെന്‍റിനെ സഹായിക്കാനാണ് ഡിവൈഎസ്‌പി ശ്രമിക്കുന്നതെന്നും സമരം ചെയ്‌ത വിദ്യാർഥികളെ തല്ലിച്ചതച്ചത് അതുകൊണ്ടാണെന്നും രജീഷ് ആരോപിച്ചിരുന്നു. ഡിവൈഎസ്‌പിയെ തെരുവിൽ നേരിടുമെന്ന് വെല്ലുവിളിക്കുകയും ചെയ്‌തു.

ഉത്തരവാദപ്പെട്ടവർ പറത്തിവിട്ട ആരോപണങ്ങളുടെ സത്യാവസ്ഥ ഏറ്റവും ചുരുങ്ങിയത് മൂന്ന പേരെയെങ്കിലും എനിക്കു ബോധ്യപ്പെടുത്തേണ്ടതുണ്ട്. ആരോപണങ്ങൾ ഉന്നയിച്ചവർ തെളിവ് തരണം. അതിന് 2025 ജനുവരി 11 വരെ സമയം തന്നിരിക്കുന്നു എന്നും ഡിവൈഎസ്‌പി കുറിച്ചിട്ടുണ്ട്.

Also Read:'യൂണിഫോമും തൊപ്പിയും മാറ്റി കാഞ്ഞങ്ങാട് അങ്ങാടിയിൽ ഇറങ്ങണം'; ഡിവൈഎസ്‌പിയെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ നേതാവിന്‍റെ പ്രസംഗം

ABOUT THE AUTHOR

...view details