ഇടുക്കി:കടലും കായലുമൊന്നുമില്ലാത്ത ഇടുക്കിക്കാര്‍ക്ക് ചാകര അത്ര സുപരിചിതമല്ലെങ്കിലും ഇന്നലെ മുതല്‍ കല്ലാര്‍കുട്ടി നിവാസികള്‍ക്ക് ചാകരകാലമാണ്. നല്ല പെടപെടക്കണ, മുഴുത്ത മീനുകള്‍ വലയിലും ചൂണ്ടയിലും കുരുങ്ങുന്ന ചാകരക്കാലം. അറ്റകുറ്റപ്പണികള്‍ക്കായി കല്ലാര്‍കുട്ടി അണക്കെട്ട് പൂര്‍ണമായും വറ്റിച്ചതോടെയാണ് ഇവിടെ പ്രദേശവാസികള്‍ മീന്‍ പിടുത്തം തകൃതിയാക്കിയത്.
മീന്‍ പിടിക്കാന്‍ എത്തിയവരാരും നിരാശയോടെ മടങ്ങിയില്ല. വലിപ്പവും തൂക്കവുമുള്ള മീനുകള്‍ കൈനിറയെ കിട്ടിയതിൻ്റെ സന്തോഷത്തിലാണ് എല്ലാവരും. ചിലര്‍ ചൂണ്ടയെറിഞ്ഞും വലവീശിയുമാണ് മീന്‍ പിടുത്തം. വള്ളത്തില്‍ തുഴഞ്ഞിറങ്ങി ചെളിയില്‍ മുങ്ങിപൊങ്ങുന്ന മീനുകളെ വള്ളത്തിലാക്കിയ വിരുതന്‍മാരുമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക