എറണാകുളം:മംഗള വനം പക്ഷിസങ്കേതത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോ ഗ്രാഫിയുടെ ഗേറ്റിലെ കമ്പി ശരീരത്തിൽ തുളച്ചു കയറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഗേറ്റ് ചാടി കടക്കാൻ ശ്രമിക്കുന്നതിനിടെ കമ്പി ശരീരത്തിൽ തുളച്ച് കയറി മരണം സംഭവിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.
ഗേറ്റിനു മുകളിലെ കമ്പിയിൽ നഗ്നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സുരക്ഷ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.