കേരളം

kerala

ETV Bharat / state

കോഴിക്കോട്ടെ യുഡിഎഫ് ഹര്‍ത്താല്‍; വിവിധ ഭാഗങ്ങളിൽ സംഘർഷം - CLASHES IN KOZHIKODE DURING HARTAL

കോഴിക്കോട് പുതിയ ബസ്‌ സ്റ്റാൻഡിലും മുക്കത്തും സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

KOZHIKODE UDF HARTAL CLASHES  CLASHES IN KOZHIKODE HARTAL  കോഴിക്കോട് യുഡിഎഫ് ഹര്‍ത്താല്‍  ഹര്‍ത്താല്‍ സംഘര്‍ഷം കോഴിക്കോട്
Kozhikode UDF Hartal (ETV Bharat)

By ETV Bharat Kerala Team

Published : Nov 17, 2024, 12:56 PM IST

കോഴിക്കോട്: യുഡിഎഫ് ഹര്‍ത്താലിനിടെകോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘർഷം. കോഴിക്കോട് പുതിയ ബസ്‌ സ്റ്റാൻഡിൽ ബസ് ജീവനക്കാരും കോണ്‍ഗ്രസ് പ്രവർത്തകരും തമ്മില്‍ സംഘർഷമുണ്ടായി. പ്രവർത്തകർ ബസ് തടഞ്ഞത് ചോദ്യം ചെയ്‌തതാണ് പ്രകോപനത്തിനിടയാക്കിയത്.

ഹര്‍ത്താല്‍ അനുകൂലികള്‍ യാത്രക്കാരെ ബസില്‍ നിന്ന് ഇറക്കിവിട്ടു. ഇതോടെ ഏറെനേരം പുതിയ സ്റ്റാൻഡ് പരിസരത്തും സംഘർഷാവസ്ഥ നിലനിന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയാണ് സംഘർഷം ലഘൂകരിച്ചത്.

കോഴിക്കോട് ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷം (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കിഴക്കൻ മലയോര മേഖലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ മുക്കത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ബസുകളും കാറുകളും തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്‌തു. യാത്രക്കാർക്ക് നേരെ കോണ്‍ഗ്രസ് പ്രവർത്തകരുടെ കൈയ്യേറ്റ ശ്രമവുമുണ്ടായി. സ്വകാര്യ ബസുകളും കെഎസ്‌ആർടിസിയും സർവീസ് നടത്തുന്നുണ്ട്.

ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലും കോഴിക്കോട് ടൗണിലും മിക്ക കടകളും രാവിലെത്തന്നെ പതിവ് പോലെ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചിരുന്നു. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും
സർവീസ് നടത്തി. ചിലയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നെങ്കിലും അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷങ്ങളില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ അവസാനം വരെ തെരഞ്ഞെടുപ്പ് സംഘർഷ ഭരിതമായിരുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചുവെന്നും നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ചുവെന്നും കാണിച്ചാണ് കോണ്‍ഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. 38,000 വോട്ടർമാരില്‍ 8,500 പേർക്കാണ് വോട്ട് ചെയ്യാനായത്. കോൺഗ്രസ് അനുഭാവികളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

Also Read:പമ്പയില്‍ കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു; ബസ് പൂര്‍ണമായി കത്തിനശിച്ചു, ഡ്രൈവറും കണ്ടക്‌ടറും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ABOUT THE AUTHOR

...view details