കോട്ടയം: ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗബാധ കണ്ടെത്തിയ ഫാമുകളിലെ പന്നികളെ കൊല്ലാൻ കോട്ടയം ജില്ലാ കളക്‌ടർ ജോൺ വി സാമുവൽ ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു.
ഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള എല്ലാ പന്നികളെയും കേന്ദ്ര സർക്കാരിന്‍റെ മാർഗ നിർദേശങ്ങളനുസരിച്ച് കൊന്ന് സംസ്‌കരിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധനകളും നിരീക്ഷണവും ശക്തമാക്കാനും നിർദേശം നൽകി. രോഗബാധിത പ്രദേശങ്ങളിൽ പന്നിയിറച്ചിയുടെ വിതരണവും വിൽപനയും നിരോധിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ നിന്ന് മറ്റ് പ്രദേശങ്ങളിലേക്കും തിരിച്ചും പന്നികളെയോ പന്നിയിറച്ചിയോ തീറ്റയോ കൊണ്ട് പോകാൻ പാടില്ല.
ടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.