തിരുവനന്തപുരം:വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. അമ്മൂമ്മ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് നെടുമങ്ങാട് പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റു കേസുകളിൽ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തും. ചികിത്സയിലുള്ള അഫാന്‍റെ മാതാവ് ഷെമിയുടെ മൊഴിയും ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.
മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പ്രതി അഫാന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അന്വേഷണ സംഘത്തെ അറിയിച്ചു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടന്നത്. ഉമ്മൂമ്മ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാൻ്റെ അറസ്റ്റ് ആദ്യം രേഖപ്പെടുത്തിയത്. ഇതിനായി പാങ്ങോട് പൊലീസ് മെഡിക്കൽ കോളേജിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത മറ്റു കേസുകളിലും അഫാന്‍റെ അറസ്റ്റ് രേഖപ്പെടുത്തും. ഡിസ്ചാർജ് ചെയ്യുന്ന കാര്യം മെഡിക്കൽ ബോർഡ് കൂടി തീരുമാനിക്കും. തുടർന്നാകും പ്രതിയെ കോടതിയിൽ ഹാജരാക്കുകയെന്നും വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യനാണ് പൊലീസ് തീരുമാനം.
പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞ കാര്യങ്ങളിൽ സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. സാമ്പത്തിക ബാധ്യത ഉണ്ടെന്ന മൊഴിയിൽ കുടുംബത്തിന് പണം കടം കൊടുത്തവരെ കുറിച്ചും പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതിനൊപ്പം സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പ്രതിയുടെ മാതാവ് ഷെമിയുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും. ഷെമിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലാണെന്നും ഡോക്‌ടർമാർ പൊലീസിനെ അറിയിച്ചുട്ടുണ്ട്. ഷെമിയുടെ മൊഴി കൊലപാതകത്തിലെ ദുരൂഹത മാറ്റാൻ നിർണായകമാകും.
Also Read:തലസ്ഥാനത്തെ കൂട്ടക്കൊല; വീട്ടിൽ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോകുന്ന ഫർസാനയുടെ സിസിടിവി ദൃശ്യം പുറത്ത്