ആംസ്റ്റർഡാമിൽ ഫുട്ബോൾ മത്സരം കാണാനെത്തിയ ഇസ്രായേൽ ഫുട്ബോൾ ആരാധകരും പലസ്തീൻ അനുകൂലികളും തമ്മിൽ സംഘർഷം. ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു.
യൂറോപ്പ ലീഗില്‍ മക്കാബി ടെൽ അവീവും അജാക്സും തമ്മിലുള്ള ഫുട്ബോൾ മത്സരം കാണാനെത്തിയവര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. മത്സരം കഴിഞ്ഞ് സ്റ്റേഡിയത്തിന് പുറത്തെത്തിയ ഇസ്രായേൽ ആരാധകർ പലസ്തീൻ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതാണ് പ്രകോപനകാരണം.
അതേസമയം അക്രമത്തില്‍ പരുക്കേറ്റ ഇസ്രായേൽ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ രണ്ട് രക്ഷാപ്രവർത്തന വിമാനങ്ങൾ ഉടൻ ആംസ്റ്റർഡാമിലേക്ക് അയയ്ക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശം നൽകിയതായി ഓഫീസ് അറിയിച്ചു. ആക്രമണത്തെത്തുടർന്ന് ഡച്ച് നഗരത്തിലുള്ള തങ്ങളുടെ പൗരന്മാരോട് അവരുടെ ഹോട്ടൽ മുറികളിൽ താമസിക്കാൻ ഇസ്രായേൽ നിര്‍ദേശിച്ചു. ചരക്ക് വിമാനം ഉപയോഗിച്ചാണ് ദൗത്യം വിന്യസിക്കുക, മെഡിക്കൽ, റെസ്ക്യൂ ടീമുകൾ അതില്‍ ഉൾപ്പെടും.
പ്രശ്നങ്ങളൊന്നുമില്ലാതെയാണ് ആരാധകർ സ്റ്റേഡിയം വിട്ടുപോയെങ്കിലും രാത്രിയിലാണ് നഗരമധ്യത്തിൽ വിവിധ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്‌തതെന്ന് പോലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിൽ ജനക്കൂട്ടം തെരുവിലൂടെ ഓടുന്നതും ഒരാളെ മർദിക്കുന്നതും കാണാവുന്നതാണ്. ഏറ്റുമുട്ടലില്‍ 10 ഇസ്രായേലികൾക്ക് പരുക്കേറ്റതായും രണ്ട് പേരെ കാണാതായതായും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.കൂടാതെ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, 62 പേരെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മക്കാബി തെൽഅവീവ് ക്ലബ് ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടങ്ങളിൽ ക്ലബ് കളിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രായേൽ സർക്കാരിന്‍റെ പ്രസ്താവനകളില്‍ ഡച്ച് വിദേശകാര്യ മന്ത്രാലയം ഉടനടി പ്രതികരിച്ചിട്ടില്ല.
Also Read:ക്യാപ്‌റ്റനുമായി വാക്കേറ്റം; കളംവിട്ട അല്‍സരി ജോസഫിന് രണ്ട് മത്സരങ്ങളില്‍ വിലക്ക്