കേരളം

kerala

ETV Bharat / sports

ചാമ്പ്യൻസ് ട്രോഫിയില്‍ വൻ അട്ടിമറി; ത്രില്ലറില്‍ അഫ്‌ഗാനിസ്ഥാന് ജയം, ഇംഗ്ലണ്ട് സെമി കാണാതെ പുറത്ത് - AFG BEAT ENG IലCHAMPIONS TROPHY

തോല്‍വിയോടെ ഇംഗ്ലണ്ട് സെമി കാണാതെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായി.

ENGLAND VS AFGHANISTAN  CHAMPIONS TROPHY 2025  ചാമ്പ്യൻസ് ട്രോഫി  FG BEAT ENG BY 8 RUNS
Afghanistan cricket team (Etv Bharat)

By ETV Bharat Kerala Team

Published : Feb 26, 2025, 11:07 PM IST

ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ അട്ടിമറി ജയവുമായി അഫ്‌ഗാനിസ്ഥാന്‍. ആവേശപ്പോരാട്ടത്തില്‍ എട്ട് റണ്‍സിനാണ് അഫ്‌ഗാൻ വിജയിച്ചത്. തോല്‍വിയോടെ ഇംഗ്ലണ്ട് സെമി കാണാതെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായി. ആദ്യം ബാറ്റ് ചെയ്‌ത ഫ്‌ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 326 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 49.5 ഓവറില്‍ 317 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.

ആദ്യ ബാറ്റിങ്ങില്‍ ഇബ്രാഹിം സദ്രാന്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയാണ് 177(146) അഫ്‌ഗാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അസ്മത്തുള്ള ഒമര്‍സായിയുടെ പ്രകടനവും അഫ്‌ഗാന്‍റെ വിജയത്തില്‍ നിര്‍ണായകമായി. 111 പന്തില്‍ 120 റണ്‍സ് നേടിയ ജോ റൂട്ടിന്‍റെ സെഞ്ച്വറി പ്രകടനം പാഴായി.

ABOUT THE AUTHOR

...view details