ഇസ്ലാമിക ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമായ റമദാൻ ഏറ്റവും പവിത്രമായ മാസം എന്നാണ് ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ വിശ്വാസം. അറബിക് കലണ്ടര്‍ പ്രകാരം ശഅബാനിന്‍റെയും ശവ്വാലിന്‍റെയും ഇടയിലുള്ള മാസമാണ് റമദാൻ.
പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമായാണ് റമദാനെ കണക്കാക്കുന്നത്. ഇസ്ലാമിന്‍റെ പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്‌ഠാനം ഈ മാസത്തിലാണ്. സല്‍കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ പ്രതിഫലം ഈ മാസം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
ഇന്ത്യയില്‍ എന്നാണ് വ്രതം ആരംഭിക്കുന്നത്?
ഈ വര്‍ഷത്തെ റമദാനെ വരവേല്‍ക്കാൻ ഒരുങ്ങുകുകയാണ് ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍. മാസപ്പിറവി കാണുന്നതിനെ അടിസ്ഥാനമാക്കിയാണ് വ്രതാനുഷ്‌ഠാനം. ഇന്ത്യയില്‍ ഈ പ്രാവശ്യം ഫെബ്രുവരി 28 (വെള്ളിയാഴ്‌ച) വൈകുന്നേരം റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ വ്രതം 2025 മാർച്ച് 1 (ശനി) ആരംഭിക്കുമെന്നാണ് സൂചന. എന്നാല്‍ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം എടുക്കുക.
വ്രത സമയം എത്ര ആയിരിക്കും?
രാവിലെ സുബ്‌ഹ് (പ്രഭാത നമസ്‌കാരം) ബാങ്ക് മുതല്‍ വൈകിട്ട് മഗ്‌രിബ് ബാങ്ക് (സൂര്യാസ്‌തമയ നമസ്‌കാരം) വരെയാണ് മുസ്‌ലിം വിശ്വാസികള്‍ വ്രതം എടുക്കുന്നത്. ആകെ 12 മുതല്‍ 14 മണിക്കൂറാകും വ്രതത്തിന്‍റെ ദൈര്‍ഘ്യം. ഓരോ പ്രദേശത്തെയും അടിസ്ഥാനമാക്കി വ്രതത്തിന്‍റെ ദൈര്‍ഘ്യത്തില്‍ മാറ്റം വരാം.
മാര്‍ച്ച് മാസത്തിലെ കേരളത്തിലെ ബാങ്ക്, ഇഫ്‌താര്‍ സമയം