കേരളം

kerala

ETV Bharat / international

ചൈനയിൽ വൻ ഭൂചലനം ; ഇന്ത്യയിലും പ്രകമ്പനം

Earthquake in China | ഇന്നലെ രാത്രി 11.29 ന് ഡൽഹിയിലും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു.

Earthquake in China  ചൈനയിൽ വൻ ഭൂചലനം  ചൈനയിൽ ഭൂകമ്പം  Earthquake in India
ചൈനയിൽ വൻ ഭൂചലനം ; ഇന്ത്യയിലും പ്രകമ്പനം

By ETV Bharat Kerala Team

Published : Jan 23, 2024, 8:58 AM IST

Updated : Jan 23, 2024, 2:38 PM IST

ഷിൻജിയാങ്:ചൈനയിലെ ഷിൻജിയാങ്ങിൽ വൻ ഭൂചലനം. ( Earthquake in China ). 80 കിലോമീറ്ററാണ് ഭൂചലനത്തിന്‍റെ ആഴം (Depth of the Earthquake ). റിക്‌ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ രാത്രിയാണ് ( ജനുവരി 22 ) ചൈനയിലെ തെക്കൻ ഷിൻജിയാങ്ങിൽ അനുഭവപ്പെട്ടത് എന്ന് നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി ( National Centre for Seismology) അറിയിച്ചു.

ഭൂകമ്പത്തിന്‍റെ തീവ്രത (Earthquake of Magnitude ) : 7.2, 22-01-2024, 23:39:11 IST, ലാറ്റ്: 40.96 & ദൈർഘ്യം: 78.30, ആഴം: 80 കി.മീ., സ്ഥാനം: സതേൺ ഷിൻജിയാങ്. ഭൂചലനത്തിൽ ഇന്ത്യയിലെ ചില ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഡൽഹിയിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ഇന്ത്യൻ സമയം 11.29 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ , നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ചൈനയിലെ ഗാൻസുവിലും ക്വിങ്‌ഹായ് പ്രവിശ്യകളിലും 131 പേർ കൊല്ലപ്പെട്ടു. 87,000ത്തിലതികം ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 207000 വീടുകൾ ഭൂചലനത്തെതുടർന്ന് (Earthquake) തകർന്നു. 145,736 ല്‍ അധികം ആളുകളെ ഈ ഭൂചലനം ബാധിച്ചു.

2023 ഡിസംബറിലും ചൈനയിൽ ഭൂചലനം ഉണ്ടായിരുന്നു. ചൈനയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്‌ടർ സ്‌കെയിലിൽ ( Richter scale ) 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 111 പേർ കൊല്ലപ്പെട്ടു. 200ല്‍ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

Also read : ചൈനയില്‍ വന്‍ ഭൂകമ്പം, 111 മരണം ; റിക്‌ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത

Last Updated : Jan 23, 2024, 2:38 PM IST

ABOUT THE AUTHOR

...view details