കാബൂൾ :അഫ്‌ഗാനിസ്ഥാനിലെ ഫൈസാബാദിൽ നേരിയ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂകമ്പത്തിന്‍റെ ആഴം 130 കി.മീ(Depth of the Earthquake) ആണ്. തിങ്കളാഴ്‌ച അർധരാത്രി 12 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 48 മണിക്കൂറിനുളളിൽ അഫ്‌ഗാനിസ്ഥാനിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത് (Earthquake Of 4.7 Magnitude).
ഞായറാഴ്‌ച വൈകുന്നേരം റിക്‌ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം 4:50 ന് 15 കിലോമീറ്ററിൽ ആഴത്തിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ അഫ്‌ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ 4,000-ത്തിലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് വീടുകൾ നശിക്കുകയും ചെയ്‌തിരുന്നു. റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രതയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.