കേരളം

kerala

By ETV Bharat Health Team

Published : 5 hours ago

ETV Bharat / health

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌കജ്വരം പടരുന്നു; രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു - New Amoebic encephalitis case

തിരുമല സ്വദേശിക്കും മുള്ളുവിള സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ രണ്ടു പേര്‍ കൂടി നിരീക്ഷണത്തിൽ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല ആരോഗ്യ വകുപ്പ്.

AMOEBIC ENCEPHALITIS IN KERALA  അമീബിക് മസ്‌തിഷ്‌കജ്വരം  TVM AMOEBIC ENCEPHALITIS CASE  AMOEBIC ENCEPHALITIS UPDATES
Representative Image (ETV Bharat)

തിരുവനന്തപുരം:തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുമല സ്വദേശിയായ 35 കാരിയായ യുവതിക്കും കാഞ്ഞിരംക്കുളം, മുള്ളുവിള സ്വദേശിയായ 27 കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ നാവായിക്കുളം സ്വദേശിയായ പ്ലസ് ടൂ വിദ്യാര്‍ത്ഥിക്ക് അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയിൽ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. രണ്ടു മാസത്തിനിടെ 14 പേരായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അമീബിക് മസ്‌തിഷ്‌കജ്വരത്തില്‍ നിരീക്ഷണത്തിലായിരുന്നത്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ല ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. നാവായിക്കുളത്തെ നാലാം വാര്‍ഡിലെ മാടന്‍കാവ് കുളത്തില്‍ കുളിച്ചതിന് ശേഷമാണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിക്കുന്നത്. രോഗ ലക്ഷണങ്ങള്‍ കണ്ടയുടന്‍ വിദ്യാര്‍ത്ഥി ചികിത്സ തേടിയതിനാല്‍ ആരോഗ്യ നില തൃപ്‌തികരമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. മാടന്‍കാവ് കുളത്തില്‍ കുളിച്ച രണ്ടു പേര്‍ കൂടി നിരീക്ഷണത്തിലാണ്.

Also Read: അമീബിക് മസ്‌തിഷ്‌കജ്വരം: യുവാവ് നേരെ പോയത് ആശുപത്രിയിലേക്ക്, ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

ABOUT THE AUTHOR

...view details