സാരിയുടുത്ത് സുന്ദരിയാകാന്‍ ആഗ്രഹിക്കാത്തവരായ ആരുമുണ്ടാകില്ല. പ്രത്യേകിച്ചും ഇന്ത്യയില്‍. നമ്മുടെ നാടിന്‍റെ സംസ്‌കാരത്തിന്‍റെ കൂടി ഭാഗമാണിതെന്ന് പറയാം. എന്നാല്‍ സ്ഥിരമായി സാരിയുടുക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് വിദഗ്‌ധ പഠനങ്ങള്‍ പറയുന്നു.
പതിവായി സാരിയുടുക്കുന്നത് സ്‌കിന്‍ ക്യാന്‍സറിന് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. സാരിയുടുക്കാനായി അരക്കെട്ടില്‍ മുറുക്കിയുടുക്കുന്ന അടിപ്പാവാടയാണ് യഥാര്‍ഥത്തില്‍ വില്ലനാകുന്നത്. സ്ഥിരമായി അരക്കെട്ടില്‍ മുറുകി കിടക്കുന്ന ഇവ സ്‌കിന്‍ ക്യാന്‍സറിന് കാരണമാകുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. ഇത്തരത്തിലുണ്ടാകുന്ന അസുഖത്തെ 'പെറ്റിക്കോട്ട് ക്യാന്‍സര്‍' എന്നാണ് അറിയപ്പെടുന്നത്.
അധികമായും ഇന്ത്യയിലെ ഗ്രാമീണ വനിതകളിലാണ് ഇത് കാണപ്പെടുന്നത്. അടിപ്പാവാടയുടെ കയര്‍ അരയില്‍ ഉരഞ്ഞ് ആദ്യം ചെറിയ വൃണങ്ങള്‍ ഉണ്ടാകും. ചെറുതായത് കൊണ്ട് തന്നെ അതിനെ അധികമാരും ഗൗനിക്കുകയുമില്ല. തുടര്‍ച്ചയായി ഇത്തരത്തിലുണ്ടാകുന്ന മുറിവുകള്‍ പിന്നീട് സ്‌കിന്‍ ക്യാന്‍സറിന് കാരണമാകുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിസാരമെന്ന് കരുതി തള്ളിക്കളയുന്ന ഈ പ്രശ്‌നം വഷളാകുമ്പോഴാണ് പലരും ഡോക്‌ടറെ സമീപിക്കുക. അപ്പോഴേക്കും വൃണങ്ങള്‍ ക്യാന്‍സറായി മാറിയിട്ടുണ്ടാകാം. ബിഹാറിലെയും മഹാരാഷ്‌ട്രയിലെയും ഡോക്‌ടര്‍മാര്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജിലെയും ബിഹാറിലെ മധുബനി മെഡിക്കൽ കോളജിലെയും ഡോക്‌ടര്‍മാരാണ് ഇക്കാര്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. അരക്കെട്ടില്‍ അസുഖ ബാധിച്ച് ഗുരുതരാവസ്ഥയിലായ രണ്ട് സ്‌ത്രീകളെ ചികിത്സിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി എത്തിയത്.
എന്താണ് പെറ്റിക്കോട്ട് ക്യാൻസർ?സാരിയുടുക്കുന്നതിനായി സ്‌ത്രീകള്‍ അടിപ്പാവാട അരയില്‍ മുറുക്കി കെട്ടും. ദീര്‍ഘ നേരം അരയില്‍ ഈ കെട്ട് തുടരും. ഇതിനിടെ തൊലിയില്‍ ഉരയുന്ന ഇത് വൃണങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. ഇതിനെ മാര്‍ജോലിന്‍ അള്‍സര്‍ എന്നാണ് അറിയപ്പെടുന്നത്.