കേരളം

kerala

ETV Bharat / entertainment

നിവിൻ പോളിക്കൊപ്പം ഡബ്‌സി, 'ഹബീബി ഡ്രിപ്' വരുന്നു; ടീസർ പുറത്ത് - Habibi Drip Teaser out

നിവിൻ പോളിയുടെ പുത്തൻ ആൽബം സോങ് ജൂലൈ 19ന് പ്രക്ഷകരിലേക്ക്. ടീസറിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം.

NIVIN PAULY DABZEE ALBUM  DABZEE SONGS  ഹബീബി ഡ്രിപ്  നിവിൻ പോളി ഡബ്‌സി ആൽബം
Nivin Pauly's new album song to drop soon (Habibi DripTeaser)

By ETV Bharat Kerala Team

Published : Jul 18, 2024, 2:22 PM IST

ലയാളത്തിന്‍റെ യുവ സൂപ്പർതാരം നിവിൻ പോളിയുടെ പുത്തൻ ആൽബം സോങ് ഉടൻ റിലീസിന്. 'ഹബീബി ഡ്രിപ്' എന്ന് പേരിട്ടിരിക്കുന്ന ഈ ആൽബത്തിന്‍റെ ടീസർ പുറത്തുവന്നു. ജൂലൈ 19ന് വൈകുന്നേരം ആറ് മണിക്കാണ് ഗാനം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തുക.

ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്‌തിരിക്കുന്ന ഈ ഗാനത്തിന്‍റെ ഐഡിയയ്‌ക്ക് പിന്നിൽ കുട്ടു ശിവാനന്ദനാണ്. ആൽബം ഡിസൈൻ ചെയ്‌തതും ഇദ്ദേഹമാണ്. രജിത് ദേവ് ആണ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഹബീബി ഡ്രിപ്പിന് കാമറ ചലിപ്പിച്ചത് നിഖിൽ രാമനാണ്. ഈ ഗാനത്തിന്‍റെ എഡിറ്റിങ് നിർവഹിച്ചത് ഷാഹിൻ റഹ്മാനാണ്. പ്രശസ്‌ത റാപ്പർ ഡബ്‌സിയാണ് വരികൾ രചിച്ചതും ഗാനം ആലപിച്ചതും. റിബിൻ റിച്ചാർഡ് ആണ് സംഗീത സംവിധാനം. ആൽബം നിർമിച്ചിരിക്കുന്നതും റിബിൻ റിച്ചാർഡ് ആണ്.

ALSO READ:നാടോടി സംഗീതത്തിൻ്റെ ആഘോഷമായി 'മിനിക്കി മിനിക്കി'; 'തങ്കലാനി'ലെ ആദ്യ ഗാനമെത്തി

ABOUT THE AUTHOR

...view details