കേരളം

kerala

By ETV Bharat Kerala Team

Published : Feb 3, 2024, 6:48 PM IST

ETV Bharat / entertainment

മമ്മൂട്ടിയുടെ 'ഭ്രമയുഗം' എത്തുക ബ്ലാക്ക് ആൻഡ് വൈറ്റിൽ; ആവേശത്തിൽ ആരാധകർ

'ഭൂതകാല'ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന 'ഭ്രമയുഗം' ഫെബ്രുവരി 15ന് തിയേറ്ററുകളിലേക്ക്

Bhramayugam in black and white  ഭ്രമയുഗം ബ്ലാക്ക് ആൻഡ് വൈറ്റിൽ  മമ്മൂട്ടി ഭ്രമയുഗം റിലീസ്  Bhramayugam in cinemas from feb 15  Mammootty starrer Bhramayugam
Bhramayugam in black and white

മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭ്രമയുഗം'. ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഫെബ്രുവരി 15ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് 'ഭ്രമയുഗം' തിയേറ്ററില്‍ റിലീസ് ചെയ്യുക എന്ന ഏറ്റവും പുതിയ അപ്‌ഡേറ്റാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്ന് നിർമിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും ചേര്‍ന്നാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഹൊറർ ത്രില്ലർ സിനിമകൾക്കായി മാത്രം ആരംഭിച്ച പ്രൊ‍ഡക്ഷൻ ഹൗസാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസി. ആന്‍റോ ജോസഫിന്‍റെ ആന്‍ മെഗാ മീഡിയ കേരളത്തിലെ തിയേറ്ററുകളില്‍ 'ഭ്രമയുഗം' വിതരണത്തിനെത്തിക്കുമ്പോൾ ഓവര്‍സീസ് ഡിസ്‌ട്രിബ്യൂഷന്‍ സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്.

'ഭൂതകാലം' എന്ന ഹൊറർ ചിത്രത്തിലൂടെ കയ്യടി നേടിയ രാഹുല്‍ സദാശിവന്‍റെ പുതിയ സിനിമയ്‌ക്കായി പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 2023 ഓഗസ്റ്റ് 17നായിരുന്നു ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. തുടർന്ന് കൊച്ചിയിലും ഒറ്റപ്പാലത്തും അതിരപ്പള്ളിയിലുമായാണ് 'ഭ്രമയുഗം' പൂര്‍ത്തീകരിച്ചത്.

മമ്മൂട്ടിയ്‌ക്ക് പുറമെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലായാണ് ഈ ചിത്രം ഒരുങ്ങുന്നത്. പ്രശസ്‌ത എഴുത്തുകാരൻ ടി ഡി രാമകൃഷ്‌ണനാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് എന്നതും ഭ്രമയുഗം സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

തീം ഉൾപ്പടെ ആറ് ട്രാക്കുകളാണ് 'ഭ്രമയുഗം' സിനിമയിൽ ഉള്ളത്. അടുത്തിടെയാണ് പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കി ഈ ചിത്രത്തിന്‍റെ ഒറിജിനൽ മോഷൻ പിക്‌ചർ സൗണ്ട്‌ ട്രാക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പാണൻ പാട്ടുകളെ ധ്വനിപ്പിക്കുന്ന, നിഗൂഢതകൾ ഒളിപ്പിച്ച് വയ്‌ക്കുന്ന തരത്തിലുള്ളതായിരുന്നു പാട്ടുകൾ. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമെല്ലാം ത്രസിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന അനുഭവം തിയേറ്ററുകളിൽ സമ്മാനിക്കുമെന്ന് ഉറപ്പാണ്.

ഷെഹ്‌നാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ത് ഷഫീഖ് മുഹമ്മദ് അലിയാണ്. പ്രൊഡക്ഷൻ ഡിസൈനർ : ജോതിഷ് ശങ്കർ, കലാസംവിധാനം : ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ : ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്‌സ് : എം ആർ രാജകൃഷ്‌ണൻ, മേക്കപ്പ് : റോണക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം : മെൽവി ജെ എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകരാണ്.

ABOUT THE AUTHOR

...view details