ഒരുകാലത്ത് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട താര ജോഡികളായിരുന്നു മഞ്ജു വാര്യരും ദിലീപും. സിനിമയിലൂടെ പ്രണയിച്ച് വിവാഹിതരായ മഞ്ജുവും ദിലീപും ആരാധകരുടെ ഇഷ്‌ട്രപാത്രങ്ങളായിരുന്നു. എന്നാല്‍ ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഇരുവരും തങ്ങളുടെ 16 വര്‍ഷത്തെ തങ്ങളുടെ ദാമ്പത്യ ജീവിതം 2015ല്‍ അവാസിപ്പിക്കുകയായിരുന്നു.
ശേഷം മകള്‍ മീനാക്ഷി പിതാവിന്‍റെ സംരക്ഷണയിലാണ് വളര്‍ന്നത്. ഇതോടെ മഞ്ജു മകളെ ഉപേക്ഷിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും, താരം പലയിടത്തും വിമര്‍ശിക്കപ്പെടുകയും ചെയ്‌തു. എന്നാലിപ്പോള്‍ മഞ്ജുവിന്‍റെ തീരുമാനങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ജീജ സുരേന്ദ്രന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജീജയുടെ പ്രതികരണം.
മകള്‍ മീനാക്ഷി ദിലീപിനൊപ്പം പോയതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ജീജ സുരേന്ദ്രന്‍. തന്‍റെ പെണ്‍മക്കള്‍ക്ക് അച്ഛനോടുള്ള സ്‌നേഹത്തെ ഉപമിച്ച് കൊണ്ടാണ് നടി, മീനാക്ഷിയുടെ കാര്യം വെളിപ്പെടുത്തിയത്.
"എന്‍റെ വീട്ടിലും രണ്ട് പെണ്‍മക്കളുണ്ട്. അവര്‍ അച്ഛനോട് കാണിക്കുന്ന സ്‌നേഹം കണ്ടാല്‍ ഇങ്ങനെ സ്‌നേഹം ഉണ്ടാവുമോ എന്ന് തോന്നും. അതുപോലെയാണ് ദിലീപും മീനൂട്ടിയും. മകളുടെ മനസ്സ് വേദനിപ്പിക്കാന്‍ മഞ്ജു ആഗ്രഹിക്കുന്നില്ല. മീനൂട്ടിയെ അമ്മയുടെ കൂടെയെന്ന് പറഞ്ഞ് നിര്‍ബന്ധപൂര്‍വ്വം കൊണ്ട് വന്നാല്‍ ആ കുഞ്ഞ് മനസ്സ് വേദനിക്കും," നടി പറഞ്ഞു.
മീനൂട്ടി അമ്മയെക്കാളും കൂടുതല്‍ സന്തോഷമായിരിക്കുന്നത് അച്ഛനൊപ്പമാണെന്നും ജീജ വ്യക്‌തമാക്കി. "അച്ഛനെ കാത്തിരിക്കുകയും അച്ഛനൊപ്പം ഭക്ഷണം കഴിക്കാനും അച്ഛനൊപ്പം ഉറങ്ങാനും ആഗ്രഹിക്കുന്ന കുട്ടിയാണ് മീനാക്ഷി. അപ്പോള്‍ മഞ്ജുവിന് വേദന ഇല്ലേയെന്ന് ചോദിച്ചാല്‍ അവര്‍ എല്ലാം സഹിക്കുകയാണ്. ഇപ്പോള്‍ മഞ്ജുവിന്‍റെ മകള്‍ വളര്‍ന്ന് സന്തോഷമായി ഇരിക്കുന്നുണ്ട്. ഇനി ആ കുട്ടി അമ്മയെ കുറിച്ചും ചിന്തിക്കും," ജീജ സുരേന്ദ്രന്‍ പറഞ്ഞു.
താന്‍ ഡാന്‍സ് കളിക്കുന്നത് തന്‍റെ മകള്‍ക്ക് അറിയില്ലെന്ന് മഞ്ജു വാര്യര്‍ മുമ്പൊരിക്കല്‍ പറഞ്ഞതിനെ കുറിച്ചും നടി പ്രതികരിച്ചു. "ആ കുട്ടി അതൊന്നും കണ്ടിട്ടില്ല. ഇപ്പോഴാണ് മഞ്ജുവിന്‍റെ കഴിവുകളൊക്കെ മകള്‍ കണ്ടിട്ടുണ്ടാവുക. സ്വയം കുട്ടി ചിന്തിക്കും. പിന്നെ അവര്‍ക്ക് ബുദ്ധിയുണ്ട്. യൂട്യൂബര്‍മാര്‍ക്ക് കളിക്കാനുള്ളത് അവരാരും തരില്ല. അമ്മയും മകളും തമ്മില്‍ വിളിക്കാറുണ്ടോ കാണാറുണ്ടോ എന്നൊന്നും ആര്‍ക്കും അറിയില്ല. പിന്നെ അവരുടെ ഉള്ളില്‍ നടക്കുന്നത് എന്താണെന്നും അറിയില്ല. അവരെല്ലാം ഹാപ്പിയാണ്. പിന്നെ എന്തിനാണ് ഇതൊക്കെ വീണ്ടും പറഞ്ഞ് നടക്കുന്നത്," ജീജ സുരേന്ദ്രന്‍ പറഞ്ഞു.
ദിലീപുമായുള്ള വിവാഹമോചനത്തെ കുറിച്ചുള്ള മഞ്ജു വാര്യരുടെ സമീപനത്തെ കുറിച്ചും ജീജ സുരേന്ദ്രന്‍ പ്രതികരിച്ചു. "പെണ്ണായാല്‍ ഇങ്ങനെ വേണം. ഈ ലോകത്ത് ഒരുപാട് ഡിവേഴ്‌സ് നടക്കുന്നുണ്ട്. പക്ഷേ മഞ്ജുവിന്‍റെ നാവില്‍ നിന്നും എന്തെങ്കിലും കിട്ടിയോ? ഒരു യൂട്യൂബര്‍ മഞ്ജുവിനോട് ഇതേക്കുറിച്ച് ഒരിക്കല്‍ ചോദിച്ചിരുന്നു. അതിന് മഞ്ജു പറഞ്ഞ മറുപടി ഇങ്ങനെയാണ്... 'മനസ്സിന് സന്തോഷം തരാത്ത കാര്യങ്ങള്‍ നമ്മള്‍ പറയാന്‍ പാടില്ല. അത് ചോദിക്കാനും പാടില്ല. അത് സ്വകാര്യ ദു:ഖമായി അവിടെ ഇരിക്കട്ടെ. അത് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല'-ഇപ്രകാരമാണ് മഞ്ജു മറുപടി നല്‍കിയത്" -ജീജ സുരേന്ദ്രന്‍ പറഞ്ഞു.
Also Read: "അത് രാജുവിന്‍റെ ഏറ്റവും വലിയ ക്വാളിറ്റി, വീണ്ടും ലാലേട്ടനോടൊപ്പം, ഇതുവരെ ചെയ്‌തതില്‍ ഏറ്റവും ശക്‌തം", മഞ്ജു വാര്യര്‍ - MANJU WARRIER AS PRIYADARSINI