തൃശൂർ:സിനിമ താരവും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സ്വീപ് (സിസ്‌റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്‌ടറൽ പാർട്ടിസിപ്പേഷൻ) പ്രോഗ്രാം കേരള ബ്രാൻഡ് അംബാസഡറുമായ ടൊവിനോ തോമസ് വോട്ട് രേഖപ്പെടുത്തി. ഇരിങ്ങാലക്കുട ഗേൾസ് സ്‌കൂളിൽ എത്തിയാണ് താരം വോട്ട് ചെയ്‌തത്.
'വോട്ടവകാശം വിനിയോഗിക്കൂ, ഇല്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടി വരും': വോട്ടര്‍മാരോട് ടൊവിനോ തോമസ് - Tovino Thomas casts vote
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി നടൻ ടൊവിനോ തോമസ്. നമ്മുടെയും വരാനിരിക്കുന്ന തലമുറയുടെയും ക്ഷേമത്തിനായി വോട്ടവകാശം എല്ലാവരും വിനിയോഗിക്കണമെന്ന് താരം.
TOVINO THOMAS
Published : Apr 26, 2024, 5:24 PM IST
മുഴുവൻ പേരും വോട്ടവകാശം വിനിയോഗിക്കണമെന്ന് ടൊവിനോ തോമസ് പറഞ്ഞു. രാജ്യത്തിന് വേണ്ടി ശരിയായ ആളുകളെ തെരഞ്ഞെടുക്കുക. അത് നമ്മുടെയും വരാനിരിക്കുന്ന തലമുറയുടെയും ഗുണത്തിനും ക്ഷേമത്തിനും വളരെയേറെ പ്രധാനമാണ്. ഇക്കാര്യം ഇപ്പോൾ മനസിലാക്കിയില്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും ടൊവിനോ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
Also Read:സ്‌റ്റൈലിഷായെത്തി വോട്ട് ചെയ്‌ത് മമ്മൂട്ടി; വീഡിയോ കാണാം..