മലയാള സിനിമയുടെ അമ്മ മുഖമായിരുന്ന കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ തേങ്ങുകയാണ് ആരാധകരും സിനിമ ലോകവും. പൊന്നമ്മയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തിയിരിക്കുകയാണ് നടന്‍ ബൈജു. നിരവധി ചിത്രങ്ങളില്‍ ബൈജുവിന്‍റെ അമ്മയായി കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെന്ന് ബൈജു പറയുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് കവിയൂര്‍ പൊന്നമ്മയെ വീട്ടില്‍ ചെന്ന് കണ്ടിരുന്നു. ആ സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. വലിയ സ്വീകാര്യതയാണ് ആ ചിത്രത്തിന് ലഭിച്ചത്. ഏകദേശം അഞ്ച് മില്യണ്‍ ആളുകള്‍ ആ ചിത്രം കണ്ടിരുന്നു. അത് മലയാളികള്‍ക്ക് കവിയൂര്‍ പൊന്നമ്മയോടുള്ള സ്നേഹം മനസിലാക്കാന്‍ കഴിയുമെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.
ബൈജുവിന്‍റെ വാക്കുകള്‍
1987 ലാണ് ഞാന്‍ ആദ്യമായി പൊന്നമ്മ ചേച്ചിയോടൊപ്പം അഭിനയിക്കുന്നത്. തുടര്‍ന്ന് കുറേ ചിത്രങ്ങളില്‍ അഭിനയിച്ചു. ഈ അടുത്ത കാലത്ത് ഞാന്‍ വീട്ടില്‍ പോയി കണ്ടിരുന്നു. ഞാനും ജഗദീഷേട്ടനും ഒരുമിച്ചാണ് വീട്ടില്‍ പോയത്. അന്ന് ഫോട്ടോയൊക്കെ എടുത്തു, കുറച്ച് സമയം പൊന്നമ്മ ചേച്ചിയോടൊപ്പം ചിലവഴിച്ചു.
ഞാനാ ഫോട്ടോ ഇന്‍സ്‌റ്റഗ്രാമില്‍ ഷെയര്‍ ചെയ്‌തത്. ഏകദേശം അഞ്ച് മില്യണ്‍ ആളുകളാണ് അത് കണ്ടത്. അതില്‍ നിന്നും നമുക്ക് മനസിലാക്കാം പ്രേക്ഷകര്‍ക്ക് ചേച്ചിയോടുള്ള സ്നേഹം എന്തുമാത്രം ഉണ്ടായിരുന്നു എന്നത്. സിനിമയിലെ പോലെ തന്നെ ജീവിതത്തിലും സ്‌നേഹസമ്പന്നമായ ഒരു അമ്മ തന്നെയായിരുന്നു കവിയൂര്‍ പൊന്നമ്മ. ഒരുപാട് കഷ്‌ടപ്പെടാതെ മരിച്ചു. ദുഖത്തോടുകൂടിയാണെങ്കിലും കഷ്‌ടപ്പെടാതെ മരിച്ചല്ലോ അതുമതി, സെറ്റിലൊക്കെ എന്തെങ്കിലുമൊക്കെ പറഞ്ഞ് നമ്മളെ ഉപദേശിക്കുമായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
12-ാം വയസിലാണ് കവിയൂര്‍ പൊന്നമ്മ അഭിനയരംഗത്തേക്ക് വരുന്നത്. 2021ല്‍ പുറത്തിറങ്ങിയ ആണും പെണ്ണുമാണ് കവിയൂര്‍ പൊന്നമ്മയുടെ അവസാന ചിത്രം. ആയിത്തിലധികം ചിത്രങ്ങളില്‍ കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്. 79-ാം വയസില്‍ അര്‍ബുദ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Also Read:'എന്‍റെ പൊന്നൂസേ കുറ്റബോധം ഏറെ ഉണ്ട്, മാപ്പാക്കണം'; വിതുമ്പി നവ്യ നായര്‍