കേരളം

kerala

ETV Bharat / entertainment

'ആടുജീവിതം' വെബ്‌സൈറ്റ് ലോഞ്ച് ചെയ്‌ത് എ ആര്‍ റഹ്മാന്‍ - Aadujeevitham Website launch

'ആടുജീവിതം' മാർച്ച് 28ന് പ്രേക്ഷകരിലേക്ക്.

ആടുജീവിതം വെബ്‌സൈറ്റ് ലോഞ്ച്  ബ്ലെസി പൃഥ്വിരാജ് ആടുജീവിതം സിനിമ  Aadujeevitham The Goat Life  Aadujeevitham Website launch  Aadujeevitham release
Aadujeevitham

By ETV Bharat Kerala Team

Published : Feb 27, 2024, 9:07 AM IST

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസി - പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ 'ആടുജീവിതം' സിനിമയുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്‌തു (Aadujeevitham/ The Goat Life Website launch). കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വച്ച് നടന്ന ചടങ്ങിൽ പ്രശസ്‌ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനാണ് ലോഞ്ചിങ് നിർവഹിച്ചത്. ചിത്രത്തിന്‍റെ സംവിധായകന്‍ ബ്ലെസി, രചയിതാവ് ബെന്യാമിന്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍ കെ സി ഈപ്പന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.

താൻ കൂടി ഭാഗമായ സിനിമയുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും, ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും നിറഞ്ഞ സദസിനെ സാക്ഷിയാക്കി എ ആര്‍ റഹ്മാന്‍ പറഞ്ഞു. "യോദ്ധയ്‌ക്ക് ശേഷമുള്ള എന്‍റെ വലിയ മലയാള സിനിമയാണ് 'ആടുജീവിതം'. ഇതിനിടെ ഫഹദ് ഫാസിലിന്‍റെ ഒരു കൊച്ചു ചിത്രവും ചെയ്‌തിരുന്നു. പക്ഷേ ആടുജീവിതം ഒരു തരത്തില്‍ ഒരു സംഗീത സംവിധായകന്‍റെ കൂടി സിനിമയാണ്. വിവിധ വികാരങ്ങള്‍ സംഗീതത്തിലൂടെ ചിത്രത്തില്‍ കാണിക്കേണ്ടതായുണ്ട്.

ബ്ലെസി, ബെന്യാമിന്‍, പൃഥ്വിരാജ് കൂടാതെ ചിത്രത്തിന്‍റെ മുഴുവന്‍ ക്രൂവിന്‍റെയും ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അവരെല്ലാവരും ഈ ചിത്രത്തിനുവേണ്ടി അത്രയേറെ കഷ്‌ടപ്പെട്ടതാണ്. അവരുടെ ആത്മാര്‍പ്പണം കാണുമ്പോള്‍ ഈ സിനിമയിലുള്ള എന്‍റെ വിശ്വാസം ഇരട്ടിക്കുകയാണ്. മലയാളത്തില്‍ മറ്റൊരു 'ലോറന്‍സ് ഓഫ് അറേബ്യ' ആണ് ബ്ലെസി ഒരുക്കിയിരിക്കുന്നത്. എല്ലാവരും ഈ സിനിമ കണ്ട് ഞങ്ങളെ പിന്തുണയ്‌ക്കും എന്ന് പ്രതീക്ഷിക്കുന്നു'- സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാൻ പറഞ്ഞു (AR Rahman launched the website of Aadujeevitham movie).

ഇത്തരത്തിലൊരു വെബ്‌സൈറ്റ് മലയാള സിനിമയില്‍ വളരെ അപൂര്‍വമായി സംഭവിക്കുന്നതാണെന്നാണ് തോന്നുന്നതെന്ന് ചടങ്ങിൽ സംവിധായകൻ ബ്ലെസിയും പറഞ്ഞു. 'എന്തുകൊണ്ട് ഒരു വെബ്സൈറ്റ് എന്നാണ് പലരും ചോദിക്കുന്നത്. ഈ സിനിമയുടെ പിന്നിലെ പ്രവര്‍ത്തനങ്ങള്‍, അണിയറ പ്രവര്‍ത്തകരും മറ്റും ചെയ്‌തിട്ടുള്ള സംഭാവനകൾ എന്നിവയെല്ലാം ലോകം കൂടുതലായി അറിയണം എന്നതാണ് അതിന്‍റെ കാരണം.

വെബ്സൈറ്റിന്‍റെ ഒരു പ്രത്യേകത എന്തെന്നാല്‍ നിങ്ങള്‍ പ്രഭാതത്തില്‍ കാണുന്ന മസറയും മരുഭൂമിയും മറ്റും ആയിരിക്കില്ല ഉച്ചയ്‌ക്ക് കാണുമ്പോള്‍. വൈകുന്നേരം സായാഹ്നത്തിന്‍റെ വെളിച്ചത്തിലും രാത്രിയില്‍ ഇരുട്ടിന്‍റെ അകമ്പടിയോടെയും ആയിരിക്കും ഇവ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക. ഇത്തരമൊരു വെബ്സൈറ്റ് അപൂര്‍വമാണ് എന്നാണു ഞാന്‍ കരുതുന്നത്, അത് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാന്‍ റഹ്മാന്‍ ഇവിടെ എത്തി എന്നത് വളരെ വലിയ കാര്യമാണ്. ഒപ്പം തന്നെ മാര്‍ച്ച്‌ 10-ന് നടത്തുന്ന ആടുജീവിതത്തിന്‍റെ മ്യൂസിക് ലോഞ്ചിലേക്കും ഞാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു'- ബ്ലെസി കൂട്ടിച്ചേർത്തു.

മലയാളത്തിൽ ഇന്നും ബെസ്റ്റ്‌സെല്ലറുകളിൽ ഒന്നായ ബെന്യാമിന്‍റെ 'ആടുജീവിതം' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് തന്‍റെ ഈ സ്വപ്‌ന ചിത്രം ഒരുക്കിയത്. നജീബ് എന്ന നായക കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ എത്തുന്നത്. മാർച്ച് 28ന് ആടുജീവിതം തിയേറ്ററുകളിൽ എത്തും. അമല പോളാണ് 'ആടുജീവിത'ത്തിലെ നായിക.

ALSO READ:കാത്തിരിപ്പിന്‍റെ നീളം കുറയുന്നു; 'ആടുജീവിതം' മാര്‍ച്ച് 28ന് എത്തും

ABOUT THE AUTHOR

...view details