ചെന്നൈ :തമിഴ്‌നാട്ടിലെ ത്രിഭാഷാ നയത്തെ ശക്തമായി എതിർത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നാണ് ഡിഎംകെ നയിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന്‍റെ ആരോപണം. മറ്റ് സംസ്ഥാനങ്ങളില്‍ ഹിന്ദി നിര്‍ബന്ധമാക്കിയതാണ് അവിടത്തെ പുരാതന ഭാഷകളെ ഇല്ലായ്‌മ ചെയ്‌തതെന്ന് സ്‌റ്റാലിന്‍ പറഞ്ഞു.
ഹിന്ദി നിർബന്ധമാക്കിയതിനാൽ ഭോജ്‌പുരി, അവധി, ബ്രജ്, ഗർവാലി എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ ഭാഷകൾ നഷ്‌ടമായി എന്ന് സ്‌റ്റാലിൻ എക്‌സിൽ കുറിച്ചു. 'മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എന്‍റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ. ഹിന്ദി നിർബന്ധമാക്കിയതിലൂടെ നമുക്ക് എത്ര ഭാഷകൾ നഷ്‌ടമായിട്ടുണ്ട് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഭോജ്‌പുരി, മൈഥിലി, അവധി, ബ്രജ്, ബുണ്ടേലി, ഗർവാലി, കുമാവോണി, മാഗാഹി, മാർവാരി, മാൾവി, ഛത്തീസ്‌ഗഡി, സന്താലി, അംഗിക, ഹോ, ഖരിയ, ഖോർത്ത, കുർമാലി, കുറുഖ്, മുന്ദാരി തുടങ്ങി നിരവധി ഭാഷകളാണ് നമുക്ക് നഷ്‌ടമായത്. ഭാഷകള്‍ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിത്. ഹിന്ദി ഉത്തര്‍പ്രദേശിന്‍റെ മാതൃഭാഷയല്ല. യുപിക്ക് ഭോജ്‌പുരി, ബുന്ദേല്‍ഖണ്ഡി (അല്ലെങ്കില്‍ ബുണ്ടേലി) എന്നീ ഭാഷകൾ നഷ്‌ടമായി. അവരുടെ യഥാർഥ ഭാഷകൾ ഇപ്പോൾ ഭൂതകാലത്തിന്‍റെ അവശിഷ്‌ടങ്ങളാണ്. ഇത് എവിടെ അവസാനിക്കുന്നുവെന്ന് നമുക്കറിയാമെന്നതിനാൽ തമിഴ്‌നാട് ഇതിനെ ചെറുക്കുന്നു,' എന്ന് അദ്ദേഹം പോസ്‌റ്റിൽ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക