കേരളം

kerala

ETV Bharat / bharat

ഒരു രാജ്യം ഒറ്റത്തെരഞ്ഞെടുപ്പ്; കോവിന്ദ് സമിതിയുടെ പത്തിന നിർദ്ദേശങ്ങളില്‍ പറയുന്നത് എന്ത് ?

രാംനാഥ് കോവിന്ദ് സമിതി വിവിധ നിര്‍ദ്ദേശങ്ങളാണ് ഒരു രാജ്യം ഒറ്റതെരഞ്ഞെടുപ്പ് എന്ന നിര്‍ദ്ദേശത്തിനായി സമര്‍പ്പിച്ചിട്ടുള്ളത്. ഇവ നടപ്പാക്കാന്‍ വിവിധ ഭരണഘടനാ ഭേദഗതികളും ആവശ്യമുണ്ട്. ഇവയില്‍ ചില ഭേദഗതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരവും വേണം.

Kovind Panels Recommendations  One Nation One Poll  constitutional amendments  Election Commission of India
Ram Nath Kovind panel, which was tasked to explore the necessities and needs of having 'One Nation, One Election' process, recommended several constitutional amendments for the same

By ETV Bharat Kerala Team

Published : Mar 14, 2024, 6:33 PM IST

Updated : Mar 14, 2024, 9:13 PM IST

ഹൈദരാബാദ്:ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒറ്റതെരഞ്ഞെടുപ്പ് നടത്താനുള്ള ശുപാര്‍ശകള്‍ മുന്‍ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ചു. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നൂറ് ദിവസത്തിനകം തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്(One Nation).

ഒറ്റതെരഞ്ഞെടുപ്പ് രാജ്യത്തിന്‍റെ വികസനത്തിനും സാമൂഹ്യഏകീകരണത്തിനും ജനാധിപത്യ അടിത്തറയെ ശക്തമാക്കാനും( Kovind Panel's Recommendations) ഇന്ത്യയുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനും സഹായകമാകുമെന്നും കോവിന്ദ് സമിതി ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും പത്തിന നിര്‍ദ്ദേശങ്ങളാണ് സമിതി മുന്നോട്ട് വച്ചിട്ടുള്ളത്(One Poll).

  1. സ്വാതന്ത്ര്യം നേടി ആദ്യ രണ്ട് പതിറ്റാണ്ടില്‍ സംസ്ഥാനങ്ങളിലേക്കും കേന്ദ്രത്തിലേക്കും ഒറ്റത്തവണ തെരഞ്ഞെടുപ്പ് നടത്തിയത് നമ്മുടെ രാജ്യത്തിന്‍റെ സമ്പദ് ഘടനയെയും രാഷ്‌ട്രീയത്തെയും സമൂഹത്തെയും കരുത്തുറ്റതാക്കിയെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. തുടക്കത്തില്‍ ഓരോ പത്ത് കൊല്ലം കൂടുമ്പോഴുമായിരുന്നു രണ്ട് തെരഞ്ഞെടുപ്പുകളും നടത്തിയിരുന്നത്. എന്നാല്‍ ഇന്ന് മിക്ക തെരഞ്ഞെടുപ്പുകളും പ്രതിവര്‍ഷം നടത്തേണ്ടി വരുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. ഇത് സര്‍ക്കാരിനും വ്യവസായികള്‍ക്കും തൊഴിലാളികള്‍ക്കും കോടതികള്‍ക്കും രാഷ്‌ട്രീയകക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും പൊതുസമൂഹത്തിനും വലിയ തോതില്‍ അധികബാധ്യത സൃഷ്‌ടിക്കുന്നു. അത് കൊണ്ട് തന്നെ ഒറ്റതെരഞ്ഞെടുപ്പ് നടത്താനുള്ള സംവിധാനം സര്‍ക്കാര്‍ ആവിഷ്ക്കരിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു.
  2. ആദ്യമായി ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ സമിതി ശുപാര്‍ശ ചെയ്യുന്നു. രണ്ടാം ഘട്ടത്തില്‍ മുനിസിപ്പാലികളെയും പഞ്ചായത്തുകളെയും ഇതിന്‍റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനും കോവിന്ദ് സമിതി ശുപാര്‍ശ ചെയ്യുന്നു. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഉള്ള തെരഞ്ഞെടുപ്പ് നടന്ന് നൂറ് ദിവസത്തിനകം പഞ്ചായത്ത് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് നടത്തണമെന്നും സമിതി പറയുന്നു.
  3. പൊതുതെരഞ്ഞെടുപ്പിന് ശേഷം ലോക്‌സഭ നിലവില്‍ വരുന്ന തീയതിയിരിക്കും അപ്പോയിന്‍റ് ഡേറ്റായി നിശ്ചയിച്ച് രാഷ്‌ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. ഇത് അനുസരിച്ച് സംസ്ഥാന നിയമ സഭകളുടെ കലാവധി പുനക്രമീകരിക്കാനാണ് നിര്‍ദ്ദേശം.
  4. കാലാവധി പൂര്‍ത്തിയാക്കും മുമ്പ് സംസ്ഥാന നിയമസഭകളോ ലോക്‌സഭയോ പിരിച്ച് വിടേണ്ട സാഹചര്യമുണ്ടായാല്‍ അവശേഷിക്കുന്ന സമയത്തേക്ക് മാത്രം തെരഞ്ഞെടുപ്പ് നടത്താനും സമിതി ശുപാര്‍ശ ചെയ്‌തിട്ടുണ്ട്. അതിനാല്‍ വീണ്ടും ലോക്സഭ- സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ സാധിക്കുമെന്നും ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു.
  5. സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാനായി ഒരു സംഘത്തെ നിയോഗിക്കണമെന്നും ശുപാര്‍ശയിലുണ്ട്.
  6. പഞ്ചായത്ത്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകള്‍ സംസ്ഥാന-ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം നടത്താനായി അനുച്ഛേദം 324എ എന്നൊരു വകുപ്പ് കൂടി ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്‌തിട്ടുണ്ട്. അനുച്ഛേദം 243 കെ, 243ഇസഡ്എ പ്രകാരം അനുച്ഛേദം 325ല്‍ ഭേദഗതി വരുത്തി എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാക്കുന്ന ഒറ്റ തിരിച്ചറിയല്‍ കാര്‍ഡും വോട്ടേഴ്സ് ലിസ്റ്റും തയാറാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഈ ഭേദഗതികള്‍ സംസ്ഥാന പട്ടികയില്‍ പെടുത്തിയ വിഷയങ്ങളിലായതിനാല്‍ സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച് വേണം നടപ്പാക്കാനെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഭരണഘടനയുടെ ഏഴാംപട്ടികയിലും ഭാഗം ഒന്‍പത്, ഒന്‍പത് എ എന്നിവയിലും ഉള്‍പ്പെട്ട വിഷയങ്ങളാണിത്. അത് കൊണ്ട് തന്നെ ഇവയില്‍ ഭേദഗതി വരുത്തുമ്പോള്‍ സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്.
  7. തൂക്ക് സഭയോ, അവിശ്വാസപ്രമേയമോ പോലുള്ള സാഹചര്യങ്ങളുണ്ടായാല്‍ പുതുതായി തെരഞ്ഞെടുപ്പ് നടത്തുകയാകും അഭികാമ്യം എന്നും സമിതി നിര്‍ദ്ദേശിക്കുന്നു. ഇത്തരത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാലും അവശേഷിക്കുന്ന കാലാവധിയിലേക്ക് മാത്രമാകും പുതിയ സഭയ്ക്ക് പ്രവര്‍ത്തിക്കാനാകുക. സംസ്ഥാന നിയമസഭകളിലും ഇതേ നിയമം തന്നെയാകും അനുവര്‍ത്തിക്കുക. ഇതിനും ഒരു ഭരണഘടനാ ഭേദഗതി ആവശ്യമാണ്. അനുച്ഛേദം 83(പാര്‍ലമെന്‍റിന്‍റെ കാലാവധി സംബന്ധിച്ച വകുപ്പ്)അനുച്ഛേദം 172( സംസ്ഥാന നിയമസഭകളുടെ കാലാവധി പറയുന്ന വകുപ്പ്) എന്നിവയിലാണ് ഭേദഗതി കൊണ്ടുവരേണ്ടത്. . ഈ ഭരണഘടനാ ഭേദഗതികള്‍ക്കും സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം വേണം.
  8. ആദ്യഘട്ടത്തില്‍ സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്താമെന്നാണ് ശുപാര്‍ശ. രണ്ടാം ഘട്ടത്തില്‍ മുനിസിപ്പാലിറ്റികളെയും പഞ്ചായത്തുകളെയും ഇതില്‍ ഉള്‍പ്പെടുത്താം.സംസ്ഥാന നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നൂറ് ദിവസത്തിനകം ഈ തെരഞ്ഞെടുപ്പുകളും നടത്തിയിരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
  9. സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പിന് ആവശ്യമായ വോട്ടിംഗ് മെഷീനുകള്‍, വിവിപാറ്റുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍, മറ്റ് ക്രമീകരണങ്ങള്‍ എന്നിവ മുന്‍കൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കണമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു. ഇതിന് ഒപ്പം നടത്തുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് വേണ്ട ഒരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടത്തണമെന്നും ശുപാര്‍ശയുണ്ട്. ഇത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച് വേണം ചെയ്യാനെന്നും സമിതി നിര്‍ദ്ദേശിക്കുന്നു.
  10. ഒരു തിരിച്ചറിയല്‍ കാര്‍ഡും ഒരൊറ്റ വോട്ടര്‍പട്ടികയും തയാറാക്കുമ്പോള്‍ ഇതിനും ഭരണഘടന ഭേദഗതി ആവശ്യമുണ്ട്. അനുച്ഛേദം 325 ഇതിന് അനുസരിച്ച് മാറ്റം വരുത്തണം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുമായി കൂടിയാലോചിച്ച് വേണം ഇത് ചെയ്യാന്‍. പുതിയ വോട്ടര്‍പട്ടികയും തിരിച്ചറിയല്‍ കാര്‍ഡും നിലവില്‍ വരുമ്പോള്‍ മുന്‍പ് തയാറാക്കിയ വോട്ടര്‍പട്ടികയും തിരിച്ചറിയല്‍ കാര്‍ഡുകളും അസാധുവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഈ ഭേദഗതികള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം ആവശ്യമാണ്.

തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുമെന്നാണ് സമിതിയുടെ അവകാശവാദം. വോട്ടര്‍മാരില്‍ ആത്മവിശ്വാസമുണ്ടാക്കാനും ഇവ ഉപകരിക്കും. ഇതിനെല്ലാം ഉപരി രാജ്യത്തിന്‍റെ വികസനത്തിനും ഒറ്റതെരഞ്ഞെടുപ്പ് സഹായകമാകും. ജനാധിപത്യ അടിത്തറ ശക്തമാക്കാനും ഇവ സഹായിക്കും. ഇന്ത്യയുടെ സ്വപ്നങ്ങള്‍ തിരിച്ചറിയാനും ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തിലൂടെ സാധിക്കുമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.

നിരവധി പേരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പില്‍ ഇടപെടുന്നവരും വിദഗ്ദ്ധരും ഗവേഷകരുമടക്കമുള്ളവരുമായി ചേര്‍ന്നാണ് ഇത് തയാറാക്കിയിട്ടുള്ളത്. 191 ദിവസത്തെ അദ്ധ്വാനം വേണ്ടി വന്നു. 2023 സെപ്റ്റംബര്‍ രണ്ടിനാണ് സമിതിയെ നിയോഗിച്ചത്.

Also Read:ലോക് സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാകാം.ശുപാര്‍ശ രാഷ്ട്രപതിക്ക്.ശുപാര്‍ശകള്‍ എന്തൊക്കെ

Last Updated : Mar 14, 2024, 9:13 PM IST

ABOUT THE AUTHOR

...view details