ഉന :ഹോളി ദിവസംഹിമാചല്‍ പ്രദേശിലെഉന ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് ഭക്തർക്ക് ദാരുണാന്ത്യം. പഞ്ചാബിൽ നിന്നുള്ള തീര്‍ഥാടകരാണ് മരിച്ചത്. പഞ്ചാബിലെ ഫരീദ്കോട്ട് സ്വദേശികളായ ബില്ല, ബൽവീർ ചന്ദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു.
ഉന ജില്ലയുടെ കീഴിലുള്ള അംബ് സബ് ഡിവിഷനിലെ മാഡിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പുലർച്ചെ 5 മണിയോടെ അമ്പിലെ മാഡി മേള സെക്‌ടർ-5 ചരൺ ഗംഗയിലെ പുണ്യ നീരുറവയിൽ ഭക്തർ കുളിക്കുന്നതിനിടെയാണ് പെട്ടെന്ന് മലയിൽ നിന്ന് മണ്ണിടിഞ്ഞത്. തുടര്‍ന്ന് മലയിൽ നിന്ന് വലിയ കല്ലുകൾ താഴേക്ക് പതിക്കാന്‍ തുടങ്ങി (Two Devotees Dead, 7 Others Injured In Himachal Pradesh Landslide).
മലയിൽ നിന്ന് കല്ലുകൾ വീഴുന്നത് കണ്ട് പരിഭ്രാന്തരായി ഓടിയ ഭക്തർ തിക്കിലും തിരക്കിലും പെട്ടു. ചരൺഗംഗയിൽ കുളിക്കാനിറങ്ങിയ ഒമ്പത് ഭക്തർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും ഉടന്‍ ചികിത്സയ്ക്കായി അടുത്തുള്ള സിവിൽ ആശുപത്രിയിൽ എത്തിച്ചു. എന്നാല്‍ രണ്ടുപേര്‍ മരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് പേരെ ഉന പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.
ബർണാല സ്വദേശി ദേവരാജിൻ്റെ മകൻ ഗോവിന്ദ് (30), തരൺ തരണിൽ താമസിക്കുന്ന ജസ്‌പാൽ സിങ്ങിൻ്റെ മകൻ ധർമീന്ദർ സിങ് (40), അമൃത്‌സറിൽ താമസിക്കുന്ന ഷേർ സിങ്ങിൻ്റെ മകൻ ഹർപാൽ സിങ് (45), ലാലിയുടെ മകൻ ബബ്‌ലു (17) എന്നിവർക്കാണ് പരിക്കേറ്റത് (Two Devotees Dead, 7 Others Injured In Himachal Pradesh Landslide).