ന്യൂഡല്‍ഹി:ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. അമേരിക്കൻ കറൻസി ശക്തിപ്പെടുന്നതും ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും കാരണം തിങ്കളാഴ്‌ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 55 പൈസ ഇടിഞ്ഞ് 86.59 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് മോദിയെ പരിഹസിച്ച് രംഗത്തെത്തിയത്.
പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റപ്പോൾ അദ്ദേഹത്തിന് 64 വയസ് തികയാൻ പോകുകയായിരുന്നു, ഡോളറിനെതിരെ അന്ന് രൂപയുടെ മൂല്യം 58.58 ആയിരുന്നു. അധികാരത്തിലെത്തിയതിന് ശേഷം രൂപയെ കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് മോദി വാചാലനായി സംസാരിച്ചിരുന്നു. എന്നാല്‍, ഈ വർഷാവസാനം മോദിക്ക് 75 വയസ് തികയാൻ ഒരുങ്ങുമ്പോൾ, ഡോളറിനെതിരെ രൂപയുടെ മൂല്യം ഇതിനകം 86 കടന്നിരിക്കുന്നുവെന്ന് ജയറാം രമേശ് എക്‌സ് പോസ്‌റ്റിലൂടെ വിമര്‍ശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക