ന്യൂഡല്‍ഹി: ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്‍റിട്ട് വിവാദത്തിലായ എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ ഗോഡ്‌സെയെ മഹത്വവല്‍ക്കരിക്കുന്നതിന്‍റെ ഭാഗമാണിതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയിൽ അഭിമാനിക്കുന്നുവെന്ന് പരസ്യമായി പറഞ്ഞ കേരളത്തിലെ ഒരു പ്രൊഫസറെ മോദി സർക്കാർ എൻഐടി-കല്‍ക്കട്ടയുടെ ഡീൻ ആക്കി. ഇതെല്ലാം മോദിയുടെ മാനസികാവസ്ഥയുടെ ഭാഗമാണെന്നും ഗോഡ്‌സെയെ മഹത്വവല്‍ക്കരിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിമര്‍ശിച്ചു.
ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്‍റിട്ട് വിവാദത്തിലായ എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായാണ് കഴിഞ്ഞ ദിവസം സ്ഥാനക്കയറ്റം നല്‍കിയത്. പ്ലാനിങ് ആൻഡ് ഡവലപ്മെന്‍റ് ഡീൻ ആയാണ് സ്ഥാനക്കയറ്റം. 2025 ഏപ്രിൽ ഏഴാം തീയതി ഷൈജ ആണ്ടവൻ ഡീനായി ചുമതലയേൽക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമെന്നാണ് ഷൈജ ആണ്ടവൻ കമന്‍റിട്ടത്. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഹിന്ദു മഹാസഭ പ്രവര്‍ത്തകന്‍ നാഥുറാം വിനായക് ഗോഡ്സെ. ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ” എന്ന കുറിപ്പോടെ അഡ്വ. കൃഷ്‌ണ രാജ് എന്ന പ്രൊഫൈലില്‍ നിന്നു പോസ്റ്റ് ചെയ്‌ത ഗോഡ്സെയുടെ ചിത്രത്തിനു താഴെയാണ് ഷൈജ ആണ്ടവന്‍ കമന്‍റിട്ടത്. ”ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ട്” എന്നായിരുന്നു പ്രൊഫസര്‍ ഷൈജ ആണ്ടവന്‍റെ കമന്‍റ്.
ഇതിനെതിരെ കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനുപിന്നാലെ കലാപ ആഹ്വാനത്തിന് പ്രൊഫസര്‍ക്കെതിരെ കേസെടുത്തിരുന്നു. കേസിൽ ഷൈജയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ചോദ്യം ചെയ്‌ത് വിട്ടയക്കുകയായിരുന്നു. 2008ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡോക്‌ടറേറ്റ് നേടിയ ഷൈജ ആണ്ടവന്‍ ഇരുപത് വര്‍ഷത്തിലധികമായി എന്‍ ഐ ടിയില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ്.
Also Read:ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് കമന്‍റിട്ട എന്‍ഐടി പ്രൊഫസര്‍ക്ക് സ്ഥാനക്കയറ്റം, ഷൈജ ആണ്ടവന്‍ ഇനി പ്ലാനിങ് ആൻഡ് ഡവലപ്മെന്‍റ് ഡീൻ