കേരളം

kerala

ETV Bharat / bharat

നൂറുകണക്കിന് അലക്‌സാണ്ടർ പാരക്കീറ്റ് തത്തകളെ വിൽപനയ്‌ക്കുവെച്ചു; കയ്യോടെ പിടികൂടി പൊലീസ് - RARE ALEXANDER PARAKEETS RESCUED

'രാമ തത്ത' എന്നും അറിയപ്പെടുന്ന അലക്‌സാണ്ടർ പാരക്കീറ്റ് വന്യജീവി സംരക്ഷണ നിയമത്തിന്‍റെ ഷെഡ്യൂൾ -1 പ്രകാരം സംരക്ഷിക്കപ്പെടുന്ന പക്ഷി ഇനം..

RARE ALEXANDER PARAKEETS CHARMINAR  RARE PARROTS SALE IN HYDERABAD  അപൂർവയിനം തത്തകള്‍ വില്‍പന പിടികൂടി  ഹൈദരാബാദ് നിയമവിരുദ്ധ പക്ഷി വില്‍പന
Rescued Alexander Parakeets from Hyderabad (ETV Bharat)

By ETV Bharat Kerala Team

Published : Jan 22, 2025, 5:24 PM IST

ഹൈദരാബാദ്: പക്ഷി വിൽപ്പന കേന്ദ്രത്തിൽ നിന്ന് 100 ഓളം അപൂർവയിനം തത്തകളെ പിടിച്ചെടുത്ത് ഹൈദരാബാദിലെ സൗത്ത് സോൺ ടാസ്‌ക് ഫോഴ്‌സ് പൊലീസ്. ചാർമിനാറിനടുത്തുള്ള ഖിൽവാട്ടിലെ മുർഗി ചൗക്കിലെ പക്ഷി വിൽപ്പന കേന്ദ്രത്തിൽ നടത്തിയ വൻ റെയ്‌ഡിലാണ് അപൂർവയിനം അലക്‌സാണ്ടർ പാരക്കീറ്റ് തത്തകളെ കണ്ടെത്തിയത്. പക്ഷികളെ വില്‍പ്പനക്ക് എത്തിച്ച ബഹാദൂർപുര മണ്ഡലത്തിലെ കാലാപത്തറിൽ താമസിക്കുന്ന മുഹമ്മദ് ഫാറൂഖ് (35) എന്നയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്‍റെ ഷെഡ്യൂൾ -1 പ്രകാരം സംരക്ഷിക്കപ്പെടുന്ന ഇനമാണ് 'രാമ തത്ത' എന്നും അറിയപ്പെടുന്ന അലക്‌സാണ്ടർ പാരക്കീറ്റ്. പ്രതി മുഹമ്മദ് ഫാറൂഖ് കുറച്ചു കാലമായി നിയമ വിരുദ്ധമായി പക്ഷി വ്യാപാരം നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് റെയ്‌ഡ് നടത്തിയതെന്ന് ടാസ്‌ക് ഫോഴ്‌സ് അഡീഷണൽ ഡിസിപി ആൻഡേ ശ്രീനിവാസ് റാവു പറഞ്ഞു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ടാസ്‌ക് ഫോഴ്‌സ് ഇൻസ്‌പെക്‌ടർ രാഘവേന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം, എസ്.എസ്. നരസിംഹു, മഹേഷ്, നവീൻ, ആഞ്ജനേയു തുടങ്ങിയവരോടൊപ്പം റെയ്‌ഡ് നടത്തി ഫാറൂഖിനെ പിടികൂടുകയായിരുന്നു എന്നും റാവു പറഞ്ഞു.

പിടിച്ചെടുത്ത തത്തകളെയും പ്രതികളെയും കൂടുതൽ അന്വേഷണത്തിനായി ആരണ്യഭവനിലെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. തത്തകൾ പൂര്‍ണ ആരോഗ്യ സ്ഥിതിയിലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തത്തകളെ ആദ്യം മൃഗശാലയിലെത്തിച്ച് പരിചരണവും തുടര്‍ന്ന് നിരീക്ഷണവും നടത്തും.ആരോഗ്യ സ്ഥിതി ഉറപ്പാക്കിയാൽ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സുരക്ഷിതമായി അയക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രസ്‌താവനയിൽ പറഞ്ഞു.

1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ-1 പ്രകാരം പട്ടികപ്പെടുത്തിയിരിക്കുന്ന ജീവികളുടെ വിൽപ്പന ഗുരുതരമായ കുറ്റമാണ്. പട്ടികയില്‍ ഉൾപ്പെടുത്തിയ മൃഗങ്ങളും പക്ഷികളും വംശനാശ ഭീഷണി നേരിടുന്നതിനാലാണ് കർശനമായ സംരക്ഷണ നടപടികൾ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Also Read:മാലിന്യം നിറഞ്ഞ കണ്ണമ്മൂല തോട്ടില്‍ വംശനാശ ഭീഷണി നേരിടുന്ന കന്യാസ്ത്രീക്കൊക്ക്..

ABOUT THE AUTHOR

...view details