കേരളം

kerala

ETV Bharat / automobile-and-gadgets

വാങ്ങുന്നെങ്കിൽ പെട്ടന്നായിക്കോളൂ.. ഫെബ്രുവരി മുതൽ ഈ മോഡലുകൾക്ക് വില കൂട്ടുമെന്ന് മാരുതി സുസൂക്കി; വർധനവ് 32,500 രൂപ വരെ - MARUTI SUZUKI PRICE HIKE

ഫെബ്രുവരി ഒന്ന് മുതൽ കാറുകൾക്ക് 32,500 രൂപ വരെ വില കൂട്ടുമെന്ന് മാരുതി സുസൂക്കി. ഏതൊക്കെ മോഡലുകൾക്ക് എത്ര രൂപ വരെ കൂടുമെന്ന് പരിശോധിക്കാം.

MARUTI SUZUKI CARS  MARUTI SUZUKI CAR PRICE INDIA  മാരുതി സുസൂക്കി  MARUTI SWIFT PRICE INDIA
Maruti Suzuki cars price hike (Photo - Maruti Suzuki)

By ETV Bharat Kerala Team

Published : Jan 26, 2025, 6:27 PM IST

ഹൈദരാബാദ്:ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ എസ്‌യുവി ഉൾപ്പെടെയുള്ള കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങുന്നു. 1,500 രൂപ മുതൽ 32,500 രൂപ വരെയാകും മാരുതി സുസൂക്കിയുടെ വിവിധ മോഡലുകളുടെ വില വർധിക്കുക. 2025 ഫെബ്രുവരി 1 മുതലായിരിക്കും വിലവർധനവ് പ്രാബല്യത്തിൽ വരുക. ലഭിച്ച വിവരമനുസരിച്ച് മാരുതി സിയാസ്, മാരുതി ജിമ്‌നി എന്നീ മോഡലുകൾക്കാകും കുറഞ്ഞ വിലവർധനവ്. അതേസമയം മാരുതി സെലേറിയോ, മാരുതി ഇൻവിക്ടോ തുടങ്ങിയവയ്‌ക്ക് 30,000 രൂപ വരെ വർധിപ്പിക്കും. ഓരോ മോഡലിനും എത്ര രൂപ വരെ വില വർധിപ്പിക്കുമെന്ന് പരിശോധിക്കാം.

മോഡൽ വില വർധനവ്
മാരുതി ആൾട്ടോ K10 19,500 രൂപ വരെ
മാരുതി എസ്-പ്രസ്സോ 5000 രൂപ വരെ
മാരുതി സെലേറിയോ 32,500 രൂപ വരെ
മാരുതി വാഗൺ ആർ 15,000 രൂപ വരെ
മാരുതി സ്വിഫ്റ്റ് 5,000 രൂപ വരെ
മാരുതി ഡിസയർ 10,000 രൂപ വരെ
മാരുതി ബ്രെസ്സ 20,000 രൂപ വരെ
മാരുതി എർട്ടിഗ 15,000 രൂപ വരെ
മാരുതി ഈക്കോ 12,000 രൂപ വരെ
മാരുതി ഇഗ്നിസ് 6,000 രൂപ വരെ
മാരുതി ബലേനോ 9,000 രൂപ വരെ
മാരുതി സിയാസ് 1,500 രൂപ വരെ
മാരുതി XL6 10,000 രൂപ വരെ
മാരുതി ഫ്രോങ്ക്സ് 5,500 രൂപ വരെ
മാരുതി ഇൻവിക്ടോ 30,000 രൂപ വരെ
മാരുതി ജിംനി 1,500 രൂപ വരെ
മാരുതി ഗ്രാൻഡ് വിറ്റാര 25,000 രൂപ വരെ

കഴിഞ്ഞ വർഷം നവംബറിലാണ് മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാനായ ഡിസയറിന്‍റെ നാലാം തലമുറ മോഡൽ വിപണിയിലെത്തുന്നത്. പുതുക്കിയ മോഡലിന്‍റെ പ്രാരംഭവില 6.79 ലക്ഷം രൂപയായിരുന്നു. ഇത് ഫെബ്രുവരി ഒന്ന് മുതൽ വീണ്ടും വർധിക്കും. 10,000 രൂപ വർധിക്കുന്നതോടെ 6.89 ലക്ഷം രൂപയ്‌ക്കായിരിക്കും ഇനി മാരുതി ഡിസയർ ലഭ്യമാവുക. അതേസമയം മാരുതിയുടെ മറ്റ് ജനപ്രിയ മോഡലുകളായ മാരുതി ബ്രെസ്സ, ഫ്രോങ്ക്സ്, സ്വിഫ്റ്റ്, എർട്ടിഗ തുടങ്ങിയവയുടെ വില 20,000 രൂപ വരെ വർധിപ്പിക്കും. ടോപ്-സ്‌പെക്ക് വേരിയന്‍റുകൾക്ക് 32,500 രൂപ വരെയാകും വിലവർധനവ്. ഇത് ഈ വർഷം മാരുതി സുസുക്കിയുടെ കാർ സ്വന്തമാക്കാൻ പദ്ധതിയിട്ടവർക്ക് തിരിച്ചടിയാകും.

Also Read:

  1. ബാറ്ററി തീർന്നാൽ സോളാറിൽ ഓടും: കിലോ മീറ്ററിന് ചെലവ് വെറും 50 പൈസ!! സോളാർ ഇലക്‌ട്രിക് കാർ വരുന്നു...
  2. ആക്‌ടിവയെ വെല്ലാൻ പുതിയ സുസുക്കി ആക്‌സസ് 125: വില 81,700 രൂപ
  3. ഫുൾ ചാർജിൽ 102 കിലോമീറ്റർ, ചാർജ് കഴിഞ്ഞാൽ ബാറ്ററി ഊരിമാറ്റി വേറെ ഘടിപ്പിക്കാം: ആക്‌ടിവയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തിക്കഴിഞ്ഞു മക്കളേ...
  4. കരുത്തൻ എഞ്ചിനുമായി റോയൽ എൻഫീൽഡിന്‍റെ സ്‌ക്രാം 440: വില 2.08 ലക്ഷം
  5. സാംസങ് ഗാലക്‌സി എസ്‌ 25 സീരീസ് കുറഞ്ഞ വിലയിൽ എവിടെ ലഭിക്കും? വിവിധ രാജ്യങ്ങളിലെ വിലയറിയാം...

ABOUT THE AUTHOR

...view details