video: യുവാവ് ചാടിയത് കുതിച്ചെത്തിയ ട്രെയിനിന് മുന്നിലേക്ക്..സാഹസികമായി രക്ഷിച്ച് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ - Railway police saved young fan from train
താനെ/ മഹാരാഷ്‌ട്ര: ട്രെയിനിന് മുന്നിൽ ചാടി ആത്‌മഹത്യക്ക് ശ്രമിച്ച യുവാവിനെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ. താനെയിലെ വിത്തൽവാഡി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കുമാർ പൂജാരി (18) എന്ന യുവാവാണ് ട്രെയിൻ എത്തുന്നതിന് നിമിഷങ്ങൾക്ക് മുൻപ് പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രാക്കിലേക്ക് ചാടിയത്. ഇത് കണ്ട് ഞെടിയിടക്കുള്ളിൽ ട്രാക്കിലേക്ക് ചാടിയിറങ്ങിയ ഋഷികേശ് മാനെ എന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇയാളെ ട്രാക്കിൽ നിന്ന് വലിച്ച് മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
Last Updated : Feb 3, 2023, 8:20 PM IST