ആനവണ്ടിയും 'പടയപ്പ'യും നേര്‍ക്കുനേർ; കൊമ്പുരഞ്ഞ് ബസിന്‍റെ ചില്ല് പൊട്ടി, മനസാന്നിധ്യം കൈവിടാതെ ഡ്രൈവര്‍ - wild elephant blocks ksrtc bus
മൂന്നാറിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് കാട്ടുകൊമ്പന്‍. മൂന്നാർ ഡിവൈഎസ്‌പി ഓഫിസിന് സമീപത്ത് വച്ചായിരുന്നു സംഭവം. ഉദുമല്‍പേട്ട–മൂന്നാര്‍ അന്തർ സംസ്ഥാന സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിന് നേരെയാണ് 'പടയപ്പ' എന്ന് നാട്ടുകാര്‍ വിളിക്കുന്ന കാട്ടുകൊമ്പനെത്തിയത്. കൊമ്പന്‍റെ തുമ്പിക്കൈ കൊണ്ട് ബസിന്‍റെ മുൻവശത്തെ ചില്ല് തകർന്നു. കെഎസ്‌ആർടിസി ഡ്രൈവർ ബാബുരാജിന്‍റെ സമയോചിതമായ ഇടപെടലിലൂടെ ആനയെ പ്രകോപിപ്പിക്കാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. വിമല്‍ദാസ് ആയിരുന്നു ബസിന്‍റെ കണ്ടക്‌ടര്‍.
Last Updated : Feb 3, 2023, 8:22 PM IST