വീഡിയോ: ബംഗാളില്‍ കടത്താന്‍ ശ്രമിച്ച കംഗാരുക്കള്‍ക്ക് രക്ഷകരായി വനപാലകര്‍ - west bengal officials rescue kangaroos
വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച കംഗാരുക്കളെ രക്ഷിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരിയില്‍ ഗജോല്‍ദോബയ്ക്ക് സമീപം വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. പ്രതികള്‍ രക്ഷപ്പെട്ടു. പരിക്കേറ്റ കംഗാരുക്കളെ ചികിത്സയ്ക്കായി ബംഗാള്‍ സഫാരി പാര്‍ക്കിലേക്ക് മാറ്റിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാര്‍ച്ചില്‍ അസം-പശ്ചിമ ബംഗാള്‍ അതിര്‍ത്തിയ്ക്ക് സമീപം ബരോബിഷയില്‍ ഒരു കംഗാരുവിനെ വനംവകുപ്പ് രക്ഷിച്ചിരുന്നു.
Last Updated : Feb 3, 2023, 8:21 PM IST