കേരളം

kerala

ETV Bharat / videos

ഫ്രം കുട്ടനാട് ടു കശ്‌മീർ.. വീണയുടെ സോളോ ട്രിപ്പിന് റെക്കോഡ് തിളക്കം - സോളോ ട്രിപ്പ് കശ്‌മീർ

By

Published : Mar 8, 2022, 1:54 PM IST

Updated : Feb 3, 2023, 8:18 PM IST

കണ്ണൂർ: ആലപ്പുഴ ജില്ലയിലെ കുട്ടനാട് മുതൽ ജമ്മു കശ്‌മീരിലെ ലേ ജില്ലയിലെ ഖാർഡുങ് ലാ പാസ് വരെ ബൈക്കിൽ സോളോ ട്രിപ്പ് നടത്തിയ വീണ വിശ്വനാഥിനെ തേടിയെത്തിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്. ഏറ്റവും ഉയരം കൂടിയ സഞ്ചാരയോഗ്യമായ സ്ഥലത്തേക്ക് പരമാവധി ദൂരം സഞ്ചരിച്ച സ്ത്രീയെന്ന റെക്കോർഡാണ് വീണ സ്വന്തമാക്കിയത്. 2021 ഓഗസ്റ്റ് 15ന് തുടങ്ങി സെപ്റ്റംബർ അഞ്ചിന് പൂർത്തിയായ യാത്രയിൽ 3,760 കിലോമീറ്റർ ദൂരമാണ് ആലപ്പുഴ സ്വദേശിയായ വീണ പിന്നിട്ടത്. സമുദ്ര നിരപ്പിൽ നിന്ന് 17,982 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഖാർഡുങ് ലാ പാസിലേക്ക് ഹോണ്ട ഹൈനസ് ബൈക്കിലാണ് വീണ കശ്‌മീർ യാത്ര നടത്തിയത്.
Last Updated : Feb 3, 2023, 8:18 PM IST

ABOUT THE AUTHOR

...view details