മാലയിടാന്‍ ബിജെപി വേദിയില്‍ തിരക്ക് ; കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വീണു - രാജ്‌നാഥ് സിങ്
ചണ്ഡിഗഡ് : കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വേദിയില്‍ വീണു. പഞ്ചാബിലെ ഫരീദ്കോട്ടിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. പാർട്ടി പ്രവർത്തകർ ഭീമന്‍ മാല ചാർത്താൻ ശ്രമിക്കുന്നതിനിടെയുണ്ടായ തിരക്കില്‍പ്പെട്ടാണ് കേന്ദ്ര പ്രതിരോധ മന്ത്രി വേദിയിലെ കസേരയിലേക്ക് വീണത്. മാലയ്ക്കുള്ളില്‍ കയറിപ്പറ്റാന്‍ നേതാക്കള്‍ തിക്കിത്തിരക്കിയതോടെയാണ് അദ്ദേഹം പിന്നോട്ട് വീണത്. ഇതേത്തുടർന്ന് അസ്വസ്ഥനായ അദ്ദേഹം മാല ഒഴിവാക്കാന്‍ നിര്‍ദേശിച്ചു.
Last Updated : Feb 3, 2023, 8:17 PM IST